Main Banner

വിദ്യാർത്ഥിനി കുഴഞ്ഞ് വീണു മരിച്ചു

കണ്ണൂർ: പാനൂരിൽ വിദ്യാർത്ഥിനി കുഴഞ്ഞ് വീണു മരിച്ചു. കണ്ണങ്കോട്ട് പൂതങ്കോട് അബ്ദുറസാഖിന്റെ മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

1 st paragraph

രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ രാവിലെയോടെയാണ് മരിച്ചത്.

2nd paragraph

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്താണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ കാരണമെന്നകാര്യത്തിൽ വ്യക്തതയില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കുട്ടിയ്‌ക്ക് മറ്റ് അസുഖങ്ങൾ ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫർമി.