സ്കൗട്ട് ജില്ലാ തല പരിശിലനങ്ങൾക്ക്തുടക്കമായി.
താനുർ: തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനം വ്യാപമാക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന പരിപ്പാടി ക്ക്
തുടക്കമായി. നിലവിൽ സ്കൗട്ട്, കബ്ബ് യുണിറ്റുകൾ ഇല്ലാത്ത ജില്ലയിലെ സ്കൂളുകളിലെ അധ്യാപകർക്കുള്ള ബിഗ്ഗിനേഴ്സ് കോഴ്സിനാണ് തുടക്കം കുറിച്ചത്.
താനുർ ദേവധാർ ഗവ: ഹയർ സെക്കൻഡറി
സ്കുളിൽ പ്രവർത്തിക്കുന്ന സ്കൗട്ട്സ് & ഗൈഡ്സ് തിരുരങ്ങാടി ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ആയ എൻ ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവനിൽ വച്ചു നടന്ന പരിശിലനം സ്കൂൾ പ്രധാനാധ്യാപിക പി.ബിന്ദു ഉദ്ഘാടനം ചെയ്തു.
സ്കൗട്ട് ജില്ലാ കമ്മിഷണർ കെ. ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു .
പരിശീലനത്തിന് ജില്ലാ ട്രെയിനിങ് കമ്മിഷണറും സ്റ്റേറ്റ് ട്രെയിനിങ് ടീം അംഗവുമായ ബിജി മാത്യു നേതൃത്വം നൽകി. പി.സഫീർ, എ, കെ.നദിർഷാ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി അധ്യാപകർ പങ്കെടുത്തു.