Fincat

ദുബൈ കെ.എം.സി.സി സാഹിത്യ അവാർഡ് ഇത്തവണ പി. സുരേന്ദ്രന്

തിരൂർ: ദുബൈ കെ.എം.സി.സി നൽകാറുള്ള സാഹിത്യ അവാർഡിന് ഇത്തവണ പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ അർഹനായി.
ഡോ.എം.കെ മുനീർ എംഎൽഎ, മധ്യമപ്രവർത്തക്കാരായ ടി.പി ചെറൂപ്പ, ജലീൽ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡിനായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ജൂലൈ 12 നു ദുബൈയിൽ കറാമയിലുള്ള അൽ നാസർ ലിഷർ ലാൻഡിൽ നടക്കുന്ന ദുബൈ കെ.എം.സി.സി ഇഷ്‌ക്കേ ഇമാറാത്ത് ഈദ് ഇവന്റിൽ  വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഇബ്രാഹിം എളേറ്റിൽ, ജനറൽ കൺവീനർ മുസ്തഫ തിരൂർ, സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ, ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ എന്നിവർ അറിയിച്ചു. 

1 st paragraph

കഥകൃത്ത്, നോവലിസ്റ്റ്, അധ്യാപകൻ, നിരൂപകൻ പ്രഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് ഗ്രാമപാതകൾ-ഇന്ത്യൻ യാത്രകളുടെ പുസ്തകം, ജലഗന്ധി എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, ചൈനീസ് മാർക്കറ്റ് എന്ന കൃതിക്ക് മുപ്പത്തിമൂന്നാമത് ഓടക്കുഴൽ അവാർഡ്,കേളി അവാർഡ് എന്നിവയും കേരള ലളിത കല അക്കാദമി അവാർഡ് (രാമ ചന്ദ്രന്റെ കഥ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാർഡ് (ബർമുഡ) പത്മരാജൻ പുരസ്കാരം (ഗൗതമ വിഷാദ യോഗം ) സമഗ്ര സംഭാവനകൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ അവാർഡ്, ശാന്തകുമാരൻ തമ്പി ഫൌണ്ടേഷൻ അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട് .

2nd paragraph

കുമരനെല്ലൂർ ഗവ ഹയർ സെക്കന്ററി അധ്യാപകനായിരുന്നു.മഞ്ചേരി പാപ്പിനിപ്പാറ കുമാരൻ നായർ സരോജിനി അമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് “പ്രാർത്ഥന”യിൽ ഭാര്യ സുജാത യോടൊപ്പം കഴിയുന്നു.
മക്കൾ:ജയദേവൻ, നിഖിലചന്ദ്രൻ.

പിരിയൻ ഗോവണി, ഭൂമിയുടെ നിലവിളി, കറുത്ത പ്രാർത്ഥനകൾ, ബർമുഡ, അഭയാർഥികളുടെ പൂന്തോട്ടം, ആഴത്തിന്റെ നിറം, ജല ഗാന്ധി, 64 ചെറിയ കഥകൾ , രജനീതി, ചൈനീസ് മാർക്കറ്റ്, ബുദ്ധ വസ്ത്രം, തിരഞ്ഞെടുത്ത കഥകൾ, ഉടഞ്ഞ ബുദ്ധൻ (കഥാ സമാഹാരങ്ങൾ) മഹായാനം, സാമൂഹ്യപാഠം, മായാ പുരാണം, കാവേരിയുടെ പുരുഷൻ, ജൈവം (നോവലുകൾ) രാമചന്ദ്രന്റെ കല (കല വിമർശനം), കഥയിലൊതുങ്ങാത്ത നേരുകൾ,(അനുഭവ കഥനം), മതം ആത്മീയത, വിമോചനം (ലേഖന സമാഹാരം)നക്സൽ ബാരിയിലെ ശേഷിപ്പുകളിലൂടെ, ദേവദാസിത്തെരുവുകളിലൂടെ (യാത്ര വിവരണം), രാസലീല (വിവർത്തനം), 1921 പോരാളികൾ വരച്ച ദേശ ഭൂപടം എന്നിവ പ്രധാന കൃതികളാണ്.
പത്തു വർഷത്തിന് ശേഷം ഇയ്യിടെ
ഇലകളിൽ കാറ്റു തൊടുമ്പോൾ എന്ന പേരിൽ ഒരു കഥാസമാഹാരവും ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.