Shobika

മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; അധിക ബാച്ച് അനുവദിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

മലപ്പുറം: മലപ്പുറത്ത് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടല്‍. അധിക ബാച്ചും പുതിയ ബാച്ചും തുടങ്ങുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

1 st paragraph

ജില്ലയില്‍ ഈ വര്‍ഷം 77,691 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. സീറ്റ് ക്ഷാമത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2nd paragraph

മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് മാസത്തിനകം സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളില്‍ അധിക ബാച്ച് അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ മുന്നിയൂര്‍ സ്‌കൂളിന് അധിക ബാച്ച് അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.