വിശ്വകര്‍മ്മ ബോണ്‍സ്മിത്ത് വിഭാഗത്തിന്റെ തൊഴില്‍ സംരക്ഷിക്കണം
മലപ്പുറം: ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മ്മ ബ്രോണ്‍സ് സ്മിത്ത് വിഭാഗം തൊഴില്‍പരമായി നേരിടുന്ന ചുഷണങ്ങള്‍ ഇല്ലാതാക്കുന്നതിനും തൊഴില്‍ സംരക്ഷണം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിശ്വകര്‍മ്മ ബ്രോണ്‍സ് സ്മിത്ത് സമുദായ മുന്നണി ( പി ബി എസ് എസ് ) സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അഡ്വ.എന്‍ പ്രേംനാഥ് എറണാകുളം അധ്യക്ഷത വഹിച്ചു. വിശ്വകര്‍മ്മ ആരൂഡം ട്രസ്റ്റ് വൈസ് പ്രസിഡന്റ് സുരേഷ് ബാബു കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ വിശ്വകര്‍മ്മ ബ്രോണ്‍സ് സ്മിത്ത് വിഭാഗത്തെ മുഴുവന്‍ സംഘടിപ്പിച്ച് അവകാശ പോരാട്ടങ്ങള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.


പി ദിലീപ് കുമാര്‍, പരിയാപരുത്ത് ചന്ദ്രന്‍, ദാസന്‍ മാസ്റ്റര്‍ പുളിക്കല്‍, സുന്ദരന്‍ ചെമ്പലങ്ങാട് തിരൂര്‍,ശിവദാസന്‍ രാമനാട്ടുകാര, മനീഷ് ഒളവണ്ണ, രജീഷ് കാളികാവ് , ഷൈജു കാരപ്പറമ്പ്, രാജേഷ് ബാബു മൊറയൂര്‍, ഷിജു എലത്തൂര്‍, സുധാകരന്‍ പെരിന്തല്‍മണ്ണ, ഷാജി സി പി, ഷനില്‍കുമാര്‍, ജയരാജന്‍ തൊണ്ടയാട് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി അഡ്വ. എന്‍ പ്രേംനാഥ് എറണാകുളം – പ്രസിഡന്റ്, മനീഷ് ഒളവണ്ണ – വൈസ് പ്രസിഡന്റ്, സുരേഷ് ബാബു കൊയിലാണ്ടി – സെക്രട്ടറി, സുന്ദരന്‍ ചെമ്പലങ്ങാട്ട്് – ജോ. സെക്രട്ടറി, പരിയാപുരത്ത് ചന്ദ്രന്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

