ഒ ബി സി മോര്‍ച്ച താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് ദേശീയ പതാക കൈമാറി

മലപ്പുറം : ആസാദി ക അമൃത് മഹോത്സവ് ഹര്‍ഘര്‍ തരംഗ് പദ്ധതിയുടെ ഭാഗമായി ബി ജെ പി ഒ ബി സി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പതാക കൈമാറുന്നതിന്റെ ഭാഗമായി മലപ്പുറം താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ഹോസ്പ്പിറ്റല്‍ സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു. സി ക്ക്  ദേശീയ പതാക കൈമാറി ഒ ബി സി മോര്‍ച്ച  ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം  സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ ചിറ്റിലപ്പള്ളി നിര്‍വ്വഹിച്ചു.

ബി ജെ പി ഒ ബി സി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പതാക കൈമാറല്‍ പരിപാടി   മലപ്പുറം താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ഹോസ്പ്പിറ്റല്‍ സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു. സി ക്ക്  നല്‍കി  ഒ ബി സി മോര്‍ച്ച  സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

 ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പത്മകുമാര്‍ അമ്പാളി, ശശി പരാരമ്പത്ത് , രാമനാഥന്‍ വി കെ, ഗീത കെ എ , പുരുഷോത്തമന്‍, സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.