ആസാദി കാ അമൃത് മഹോത്സവ്: പ്രഭാഷണം ശനിയാഴ്ച തിരുന്നാവായയിൽ
തിരുന്നാവായ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തിരുനാവായ റീ എക്കൗയും നാഷണല്‍ സര്‍വ്വീസ് സ്‌കീം ജില്ലാ യൂണിറ്റും സംയുക്തമായി പ്രഭാഷണം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 10 ന് തിരുനാവായ എ.എം.ടി ഹാളില്‍ നടക്കുന്ന പരിപാടി കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം പ്രൊഫസറും ചരിത്രകാരനുമായ ഡോ. പി.ശിവദാസ് മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെപ്പറ്റി പ്രഭാഷണം നടത്തും.
റി എക്കൗ പ്രസിഡന്റ് സി. കിളര്‍ ദേശീയ പതാക ഉയര്‍ത്തും. ജില്ലാ പഞ്ചായത്തംഗം ഫൈസല്‍ എടശ്ശേരി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, എന്‍.എസ്.എസ് ജില്ലാ ഓ ഓഡിനേറ്റര്‍ കാദര്‍ മാസ്റ്റര്‍, തിരുനാവായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മുസ്തഫ, എം.പി കോയ, സി.വി അനീഷ ടീച്ചര്‍, ചങ്ങമ്പള്ളി ഉമ്മര്‍ ഗുരുക്കള്‍, പി. മുഹമ്മദ്, സി.പി.എം ഹാരിസ്, കാടാമ്പുഴ മൂസ്സ ഗുരുക്കള്‍, കെ.കെ അബ്ദുള്‍ റസാക്ക് ഹാജി, ഹക്കീം മാങ്കടവത്ത്, ഉമ്മര്‍ ചിറക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ ഐ.ആര്‍ പ്രസാദ് സ്വാഗതവും റി എക്കൗ ജനറല്‍ സെക്രട്ടറി അഷ്‌ക്കര്‍ പല്ലാര്‍ നന്ദിയും പറയും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചങ്ങമ്പള്ളി കളരി ശുചീകരണം ഗ്രാമപഞ്ചായത്ത് അംഗം പറമ്പില്‍ ഹാരിസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മാമാങ്ക സ്മാരക സംരക്ഷണ സമിതി കണ്‍വീനര്‍ കെ.പി അലവി, മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി വാഹിദ് ആയപ്പള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.