സ്വാതന്ത്ര്യ ദിനംപതാക നിർമ്മിച്ച് ആഘോഷം

പറവണ്ണ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക നിർമിച്ച് കുരുന്നുകൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികളാണ് പതാക നിർമിച്ച് സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കിയത്. പാച്ചാട്ടിരി നൂർ ലൈക്കിൽ അധ്യാപകർ ക്കൊപ്പം എത്തിയ വിദ്യാർത്ഥികൾ ത്രി വർണ്ണ നിറം നൽകി പതാക നിർമിച്ചത്.

വിദ്യാലയത്തിലെ മുഴുവൻ പ്രി പ്രൈമറി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. അധ്യാപകരായ പ്രേമ എ, സനൂഫിയ സി എം എ, ദീപ, ഷൈബ, സജിന കെ വി, സജില തുടങ്ങിവർ നേതൃത്വം നൽകി.

പറവണ്ണ സലഫി ഇ എം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികൾ പതാകയുമായി