Fincat

കുറ്റിപ്പുറത്തെ വാഹനാപകടം: ഇന്നോവ ഡ്രൈവർ അറസ്റ്റിൽ

കുറ്റിപ്പുറം: മഞ്ചാടി വാഹന അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇന്നോവ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കാരക്കാട് കൊണ്ടുർക്കര കുന്നംകുളത്തിങ്കൽ ബഷീറാണ് (56) പിടിയിലായത്. ഇയാൾ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 st paragraph

പൊലീസും മോട്ടോർ വാഹന വകുപ്പും അപകടകാരണം തേടി സമഗ്ര അന്വേഷണം നടത്തി. ശനിയാഴ്ച വൈകീട്ട് നടന്ന അപകടത്തിൽ ഇന്നോവ സ്‌കൂട്ടറിൽ ഇടിച്ച് തിരൂർ വൈലത്തൂർ കരിങ്കപ്പാറ എസ്റ്റേറ്റുപടി സ്വദേശി കുന്നത്തേടത്ത് അബ്ദുൽ ഖാദർ (49) മരിക്കുകയും ഭാര്യക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

2nd paragraph

വാഹനാപകടത്തിന്റെ സി.സി ടി.വി ദൃശ്യം പുറത്തുവന്നു. സ്‌കൂട്ടറിന്റെ പിൻസീറ്റിൽ ഇരുന്ന അബ്ദുൽ ഖാദറിന്റെ ഭാര്യ ഇന്നോവ ഇടിച്ചതിനെത്തുടർന്ന് പത്തടി ഉയരത്തിലേക്ക് തെറിച്ചതായി സി.സി ടി.വി ദൃശ്യത്തിൽ വ്യക്തമായി.