ദേശീയ അധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചു.
തിരൂർ: അധ്യാപക ദിനത്തിൽ തുഞ്ചൻപറമ്പിൽ സൗഹൃദവേദി , തിരൂർ ദേശീയ അധ്യാപക അവാർഡ് ജേതാവ് വി അപ്പു മാസ്റ്ററെ ആദരിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ പി മാധവൻ കുട്ടി വാരിയർ പൊന്നാട അണിയിക്കുകയും ആദരപത്രം സമ്മാനിക്കുകയും ചെയ്തു

പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അധ്യക്ഷം വഹിച്ചു സെക്രട്ടറി കെകെ റസാക്ക് ഹാജി, ഷമീർ കളത്തിങ്ങൽ, ചിറക്കൽ ഉമ്മർ , എ മാധവൻ മാസ്റ്റർ, സുരേഷ് കുമാർ സഫയർ എന്നിവർ സംസാരിച്ചു വി അപ്പു മാസ്റ്റർ മറുപടി പ്രസംഗം നടത്തി