ഉത്രാട ദിനത്തിൽ ടീച്ചറെ പുരസ്കാരം നൽകി ആദരിച്ചു.

പൊന്നാനി: ഗുരുവന്ദനത്തിന്റെ ഭാഗമായി കെപിസിസി സംസ്കാര സാഹിതി പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽന്യൂ എൽ പി സ്കൂളിലെ അധ്യാപികയും, നഗരസഭ കൗൺസിലറും, സഹകരണ റൂറൽ സൊസൈറ്റി ഡയറക്ടറുമായ കമല ടീച്ചറെ നിയോജകമണ്ഡലം ചെയർമാൻ ടി പി ശബരീഷ് പുരസ്കാരം നൽകി ആദരിച്ചു.

പ്രവിത കടവനാട് അധ്യക്ഷത വഹിച്ചു അഡ്വ എൻ എ ജോസഫ്, ജെ പി വെലായുധൻ, പ്രദീപ് കാട്ടിലായിൽ, കെ ജയപ്രകാശ്,എൻ പി സേതുമാധവൻ, എ പവിത്രകുമാർ, ജെപി നവനീത്, കെ ശ്രീനസുനിൽ, മുസ്തഫ എന്നിവർ പങ്കെടുത്തു സംസാരിച്ചു.