Main Banner

നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.


തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26 ന് തിങ്കളാഴ്ച നവരാത്രി ആരംഭത്തോടനുബന്ധിച്ച് തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടിനെ ക്ഷേത്രസമിതി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആദരിക്കുന്നു.
ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന കലാ സംഘങ്ങളും വ്യക്തികളും സെപ്റ്റംബർ 15 നകം ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക.