റോഡിലെ കുഴി വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു
പൊന്നാനി: പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് അപകടം സംഭവിക്കുകയും, വാഹനങ്ങൾ താഴ്ന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നതിനെ തുടർന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.

ഈ മാസത്തിനുള്ളിൽ വാട്ടർ അതോറിറ്റിയുടെ കുഴികളുള്ള റോഡുകൾ കോൺക്രീറ്റ് ചെയ്യുമെന്ന് എഞ്ചിനീയർ എഴുതി തന്നതിന് തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഉ

ഉപരോധ സമരത്തിന് മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, സി ജാഫർ, കെ വി സക്കീർ, ആർ വി മുത്തു, ഫസലു തെയ്യങ്ങാട്, ഷിനോദ് കർമ്മ, ജെ പി വിനീത്, വാസുദേവൻ പുഴമ്പ്രം, കെ കുഞ്ഞുമോൻ, പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.