തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റിൽ പൂർവാധ്യാപകരും വിദ്യാർത്ഥികളും സംഗമിക്കുന്നു

റൂബി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് ഒക്ടോബർ 4 ന് 'സാദരം' സംഗമം നടക്കുന്നത്

തിരൂർ: റൂബി ജൂബിലി ആഘോഷ നിറവിലാണ് തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ്. കോളേജിൻ്റെ സ്ഥാപക കാലം മുതൽ തലയെടുപ്പോടെ പ്രവർത്തിച്ചു വരുന്ന അറബിക് ഡിപ്പാർട്ട്മെൻ്റ് അലുംനി ഇക്കാലയളവിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് ‘സാദരം’ പരിപാടി സംഘടിപ്പിക്കുകയാണ്. ഒക്ടോബർ 4 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന പരിപാടിയിൽ പൂർവ വിദ്യാർത്ഥികൂടിയായ എൻ.ഷംസുദ്ദീൻ എം എൽ എ സംബന്ധിക്കും.

പഴയകാല അധ്യാപകരായ റസാഖ് , ആഴിശ ടീച്ചർ, വി.പി ബാബു , അബ്ദുൽ സമദ് സാർ, കുഞ്ഞുമൊയ്തീൻ കുട്ടി (KMK ), അടുത്തകാലത്ത് റിട്ടയേർഡ് ആയ ലത്തീഫ് , സി.മുഹമ്മദ് , തങ്ങൾ സാർ, കോളേജിൽ വർക്ക് ചെയ്യുകയും നിലവിൽ മറ്റു കോളേജിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്ത സൈനുദ്ദീൻ ,ജൗഹറ ടീച്ചർ, ആയിഷ ടീച്ചർ ,റഹീം , മൊയ്തീൻകുട്ടി തുടങ്ങിയവരും പങ്കെടുക്കും.
കൂടാതെ 40 വർഷത്തിനിടെ ഡിപ്പാർട്ട്മെൻ്റിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കും.