മികച്ച അധ്യാപകനുള്ള ജി. കാർത്തികേയൻ സ്മാരക അവാർഡ് അബ്ദുൽ നാസറിന്

എ എച്ച് എസ് ടി എ സംസ്ഥാന കമ്മിറ്റി ഏർപെടുത്തിയ ജി കാർത്തികേയൻ സ്മാരക അവാർഡിന് പറവണ്ണ സ്വദേശി എ.പി അബ്ദുൽ നാസർ മാസ്റ്റർ അർഹനായി.

ഹയർ സെക്കൻഡറി മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി നിലകൊണ്ട അദ്ദേഹം എ എച്ച് എസ് ടി എയുടെ ജില്ലാ സംസ്ഥാന തലങ്ങളിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ എ എച്ച് എസ് ടി എ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയാണ്.

മലപ്പുറം ജില്ലയിലെ MMM HSS കൂട്ടായി യിൽ ചരിത്ര വിഭാഗം അധ്യാപകനായ അബ്ദുൽ നാസർ തിരൂരിലെ രാഷ്ട്രീയ സാമൂഹ്യ മേഖലയിലും അറിയപ്പെടുന്ന വ്യക്തിയാണ്.

രാഷ്ടീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകർക്ക് എ എച്ച് എസ് ടി എ ഏർപെടുത്തിയ ജി. കാർത്തികേയൻ സ്മാരക പുരസ്കാരം ഇന്ന് പാലക്കാട് വെച്ച് നടക്കുന്ന എ എച്ച് എസ് ടി എ സംസ്ഥാന സമ്മേളന വേദിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിക്കും.