സൗരോർജ സാങ്കേതിക വിദ്യയിൽ പരിശീലകരാവാം

 

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്), സൗരോർജ്ജ സാങ്കേതികവിദ്യയിൽ പരിശീലകരാകാൻ താത്പര്യമുള്ളവർക്കായി അഞ്ചുദിവസം ദൈർഘ്യമുള്ള പരിശീലന പരിപാടി ജൂൺ 19 മുതൽ 23 വരെ തിരുവനന്തപുരത്തു വെച്ച് നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ സി-ഡിറ്റ് വെബ്‌സൈറ്റിൽ www.cdit.org നിന്ന് ലഭ്യമാണ്. താത്പര്യമുള്ളവർ ജൂൺ 15ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9895788233.