ഷിംലയിൽ ക്ഷേത്രം തകർന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; കേദാർനാഥ് ഹൈവേ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി

 

തിങ്കളാഴ്ച രാവിലെ സോളനിലെ കാണ്ഡഘട്ട് സബ് ഡിവിഷനിലെ ജാഡോൺ ഗ്രാമത്തിൽ മേഘവിസ്ഫോടനത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സംഭവത്തിൽ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒലിച്ചുപോയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കൂടുതൽ മഴ ലഭിക്കുമെന്ന് പ്രവചിച്ച് ഹിമാചൽ പ്രദേശിലെ പ്രാദേശിക കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഷിംല, കുളു, മാണ്ഡി തുടങ്ങി നിരവധി ജില്ലകളിൽ കനത്ത മഴയ്ക്കുള്ള ജാഗ്രതാ നിർദ്ദേശം നൽകി.

ബിയാസ്, രഞ്ജിത് സാഗർ, പോങ് അണക്കെട്ട്, സത്‌ലജ് വൃഷ്ടിപ്രദേശം എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും പലയിടത്തും അതിശക്തമായ മഴയും പെയ്യുന്നു.

മാണ്ഡി, ഷിംല ഭരണകൂടങ്ങൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 14ന് അവധി പ്രഖ്യാപിച്ചു. ഷിംലയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 മരങ്ങൾ കടപുഴകി വീണതായി റിപ്പോർട്ട്. ഷിംലയിലെ തുട്ടിക്കണ്ടിയിൽ സ്വകാര്യ ബസിനു മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു.