തിരൂർ നഗരസഭ കേരളോത്സവം ഒക്ടോബർ 20 മുതൽ ആരംഭിക്കും; സംഘാടക സമിതി രൂപീകരിച്ചു

തിരൂർ :നഗരസഭ കേരളോത്സവം ഒക്ടോബർ 20 മുതൽ നടത്താൻ തീരുമാനിച്ചു . 20 ന് വൈകീട്ട് ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും കുറുക്കോളി മൊയ്തീൻ എം എൽ എ രക്ഷാധികാരിയും ചെയർപേഴ്സൺ എ.പി. നസീമ ചെയർപേഴ്സനുമായി. വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു
യോഗത്തിൽ വൈസ് ചെയർമാൻ പി രാമൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു .
നഗരസഭയിലെ 15 മുതൽ 40 വയസ്സ് വരെയുള്ള യുവതീ യുവാക്കൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം .
അപേക്ഷകൾ 12-ാം തിയ്യതി മുതൽ വിതരണം ചെയ്യും. 17 ന് 5 മണി വരെ അപേക്ഷകൾ സ്വീകരിക്കും
ഇത് സംബന്ധിച്ച യോഗത്തിൽ വൈസ് ചെയർമാൻ പി രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
ചെയർ പേഴ്സൺ നസീമ എ.പി ഉദ്ഘാടനം ചെയ്തു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ റസിയ ഷാഫി , കെ.കെ. സലാം മാസ്റ്റർ , ഫാത്തിമത്ത് സജ്ന , കൗൺസിലർമാരായ അനിത കല്ലേരി, നിർമല കുട്ടികൃഷ്ണൻ ,വി നന്ദൻ മാസ്റ്റർ , പി.കെ.കെ. തങ്ങൾ, എ.കെ സൈതാലിക്കുട്ടി, സി.വി. വിമൽ കുമാർ , പ്രസംഗിച്ചു

