വൈരങ്കോട് പട്ടർനടക്കാവ് റോഡിലെ വലിയ കുഴികൾ അപകട ഭീഷണി ഉയർത്തുന്നു; പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകി

തിരുന്നാവായ : വൈരങ്കോട് – പട്ടർ നടക്കാവ് റോഡിലെ എം ഇ ടി സ്ക്കൂളിന് സമീപത്ത് രൂപം കൊണ്ട വലിയ ഗർത്തം അപകടഭീഷണി ഉയർത്തുന്നു .കനത്ത മഴയ്ക്ക് ശേഷമാണ് ചെറിയ കുഴികൾ വലിയ ഗർത്തങ്ങളായിമാറി റോഡ് വീണ്ടും പൊട്ടിപൊളിഞ്ഞത്. റോഡിൽ രൂപപ്പെട്ട ഗർത്തങ്ങൾ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. മഴ സമയത്ത് റോഡിലെ കുഴികളിൽ വെളളം കെട്ടിനിൽക്കുന്നതിനാൽ ഇരു ചക്രവാഹന യാത്രികർ അപകടത്തിൽ അകപ്പെടുന്നുമുണ്ട്. രാത്രിയിൽ വെളിച്ചമില്ലാത്ത ഭാഗങ്ങളിലാണ് ബൈക്ക് യാത്രികർ ഏറെയും കുഴികളിൽ വീഴുന്നത് .

ഈ റൂട്ടിൽ കുഴികൾ നിരവധിയുണ്ട്.
ചെറുതും വലുതുമായ കുഴികൾ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അധികൃതർ അടിയന്തിരമായി ഇടപ്പെട്ട് റോഡിലെ കുഴികൾ അടക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്

തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ തിരൂർ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിവേദനം നൽകി.
