പുല്ല് ചെത്താൻ പോയപ്പോള്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം

തൊടുപുഴ: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി കൊച്ചറയിലാണ് സംഭവം നടന്നത്.

ചെമ്ബകശേരില്‍ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുല്ല് ചെത്താൻ പോയപ്പോള്‍ പറമ്ബില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്നും ഇവര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. മൂവരുടേയും മൃതദേഹങ്ങള്‍ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
