സി.എച്ച്‌: നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ജ്വലിക്കുന്ന ഓര്‍മ -നാസര്‍ ഫൈസി

 

ദമ്മാം: കറകളഞ്ഞ രാജ്യസ്നേഹിയും മതേതര വാദിയും ഭരണാധികാരിയും എഴുത്തുകാരനും പാര്‍ലമെന്റേറിയനും സ്നേഹനിധിയായ കുടുംബനാഥനുമായിരുന്നു സി.എച്ച്‌.

മുഹമ്മദ് കോയയെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു.

ദമ്മാം കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്‌ അനുസ്മരണപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.എച്ചിെൻറ ജീവചരിത്രം പറഞ്ഞുതീരാത്ത മഹാകാവ്യമാണ്. ഒരു പുരുഷായുസ്സില്‍ സാധാരണ മനുഷ്യന് ചെയ്തുതീര്‍ക്കാൻ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറമായിരുന്നു സി.എച്ച്‌ 56 ആണ്ടുകൊണ്ട് ചെയ്തുതീര്‍ത്തത്.

മുനിസിപ്പല്‍ കൗണ്‍സിലര്‍, എം.എല്‍.എ, രാജ്യസഭ, ലോക്സഭ എം.പി, സ്‌പീക്കര്‍, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നിങ്ങനെ രാഷ്ട്രീയത്തിെൻറ എല്ലാ മണ്ഡലങ്ങളിലും അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിച്ചു. അനിതര സാധാരണ കഴിവും വ്യക്തിപ്രഭാവവും കര്‍മകുശലതയും ഒത്തുചേര്‍ന്നതായിരുന്നു സി.എച്ച്‌. യാത്രാവിവരണങ്ങളും ഫലിതങ്ങളും അദ്ദേഹത്തിന് വഴങ്ങി.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിെൻറയും സീതി സാഹിബിെൻറയും ബാഫഖി തങ്ങളുടെയും ഗുണഗണങ്ങള്‍ മേളിച്ച ഒരു സമുന്നത വ്യക്തിത്വമായിരുന്നു സി.എച്ച്‌. പാവപ്പെട്ടവെൻറയും പ്രയാസമനുഭവിക്കുന്നവരുടെയും ഉന്നമനത്തിനായി ഒട്ടനവധി പദ്ധതികള്‍ അദ്ദേഹം വിഭാവനംചെയ്ത് നടപ്പാക്കി.

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. കോഴിക്കോട് സര്‍വകലാശാലയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും അദ്ദേഹത്തിെൻറ വിദ്യാഭ്യാസത്തോടുള്ള ഉയര്‍ന്ന കാഴ്ചപ്പാടിെൻറ നിദര്‍ശനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡൻറ് ഫൈസല്‍ കൊടുമ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഈസ്റ്റേണ്‍ പ്രോവിൻസ് ആക്ടിങ് പ്രസിഡൻറ് അമീര്‍ അലി കൊയിലാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

അബു ജിര്‍ഫാസ് മൗലവി സമസ്തയുടെയും മുസ്ലിം ലീഗിെൻറയും അടിയുറച്ച ആത്മബന്ധത്തിെൻറ പ്രാധാന്യവും ചരിത്രവും വിവരിച്ച്‌ സംസാരിച്ചു. പ്രോവിൻസ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, ദമ്മാം സെൻട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുജീബ് കൊളത്തൂര്‍ എന്നിവര്‍ സംസാരിച്ചു. നാസര്‍ ഫൈസി കൂടത്തായിക്കുള്ള പൊന്നട ഉവൈസി വട്ടോളിയുടെ നേതൃത്വത്തില്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അണിയിച്ചു.

ഈസ്റ്റേണ്‍ പ്രൊവിൻസ് നടത്തുന്ന മുസ്ലിം ലീഗിെൻറ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ‘ഇഹ്തിഫാല്‍ 2023’െൻറ ഭാഗമായ ഉംറ പദ്ധതിക്കുള്ള ഫണ്ട് കൈമാറി. വനിത വിങ് ഉംറ പദ്ധതിക്ക് കണ്ടെത്തിയ ഫണ്ട് ശബ്‌ന നജീബ് സുലൈമാൻ കുലേരിക്ക് കൈമാറി. ജില്ല ജനറല്‍ സെക്രട്ടറി നാസര്‍ ചാലിയം സ്വാഗതവും ട്രഷറര്‍ റിയാസ് പെരുമണ്ണ നന്ദിയും പറഞ്ഞു. റൈഷാൻ അഹമ്മദ് ഖിറാഅത്ത് നടത്തി.