Main Banner

ഗോത്ര ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയായി ലിവിങ് മ്യൂസിയം

തിരുവനന്തപുരം: ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി ലിവിങ് മ്യൂസിയത്തിന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഗോത്രദീപം തെളിച്ചു തുടക്കം കുറിച്ചു.

1 st paragraph

സംസ്ഥാനത്ത് ആദ്യമായാണ് ഗോത്ര സംസ്‌കൃതിയുടെ അനുഭവം പ്രദര്‍ശിപ്പിക്കുന്ന ലിവിങ് മ്യൂസിയം ഒരുക്കുന്നത്. കേരള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് മ്യൂസിയം സജ്ജീകരിച്ചത്. ആദിവാസികളോട് ആശയവിനിമയം നടത്തിയും അവരുടെ തനതു കലകള്‍ ആസ്വദിച്ചുമാണ് മ്യൂസിയത്തിന് മുഖ്യമന്ത്രി തുടക്കം കുറിച്ചത്.

കേരളത്തിലെ കാണി, മന്നാൻ, ഊരാളി, മാവിലര്‍, പളിയര്‍ തുടങ്ങി അഞ്ച് ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയുമാണ് നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെതന്നെ ആദ്യ ലിവിങ് മ്യൂസിയമാണ് കനകക്കുന്ന് കൊട്ടാരത്തിന് ചുറ്റും കൃത്രിമ കാട് സൃഷ്ടിച്ച്‌ അഞ്ചുകുടിലുകളിലായി ഒരുക്കിയത്. അഞ്ചു കുടിലുകളിലായി എണ്‍പതോളം പേരുണ്ട്.

2nd paragraph

ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്ബടിയോടെയാണ് മുഖ്യമന്ത്രിയെ കനകക്കുന്നിലെ ‘ഊരി’ലേക്ക് സ്വീകരിച്ചത്.മന്ത്രിമാരായ കെ.എൻ. ബാലഗോപാല്‍, ആന്റണി രാജു, വി. ശിവൻകുട്ടി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചുമുതല്‍ സന്ദര്‍ശകര്‍ക്ക് ലിവിങ് മ്യൂസിയം കാണാം. നവംബര്‍ രണ്ടുമുതല്‍ ഏഴുവരെ രാവിലെ 10 മണി മുതല്‍ വൈകീട്ട് 10 മണിവരെയാണ് സന്ദര്‍ശന സമയം.

ചാറ്റുപാട്ട്, പളിയ നൃത്തം, കുംഭ നൃത്തം, എരുതുകളി, മംഗലംകളി, മന്നാൻ കൂത്ത്, വട്ടക്കളി എന്നീ ഗോത്ര കലകള്‍ പരമ്ബരാഗത ആചാര അനുഷ്ഠാനങ്ങളോടെ ഇവിടെ അവതരിപ്പിക്കും. കേരളീയ അനുഷ്ഠാന കലകളായ തെയ്യം, മുടിയേറ്റ്, പടയണി, സര്‍പ്പം പാട്ട്, പൂതനും തിറയും തുടങ്ങി ഏഴ് അനുഷ്ഠാന കലകള്‍ അവയുടെ യഥാര്‍ഥ പശ്ചാത്തലത്തില്‍ അവതരിപ്പിക്കും.