ഇൻതിഫാദക്ക് വിലക്ക്: കേരള സര്‍വ്വകലാശാല കലോത്സവത്തിൻറെ പേര് മാറ്റാൻ നിര്‍ദ്ദേശം, ഉത്തരവിട്ടത് വിസി
തിരുവനന്തപുരം: കേരള സർവ്വകലാശാല യുവജനോത്സവത്തിൻറെ പേര് ഇൻതിഫാദ എന്നത് മാറ്റാൻ നിർദേശം. പോസ്റ്റർ, സോഷ്യല്‍ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വിസി ഉത്തരവിട്ടു.
എസ്‌എഫ്‌ഐ നയിക്കുന്ന കേരള സർവകലാശാല യൂണിയൻ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാൻ നിര്‍ദ്ദേശം നല്‍കിയത്. ഇൻതിഫാദ എന്ന പേര് സമുദായ ഐക്യം തകർക്കുമെന്ന് കാണിച്ച് പരാതി ഉയർന്നിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് വിസിയുടെ നടപടി.