സംസ്‌ഥാന ഓപ്പണ്‍ തയ്‌ക്വോന്‍ഡോ ചാമ്ബ്യന്‍ഷിപ്പ്‌ തിരൂരില്‍

മലപ്പുറം : നാലാമത്‌ കേരള ഓപ്പണ്‍ തയ്‌ക്വോന്‍ഡോ ചാമ്ബ്യന്‍ഷിപ്പ്‌ ഈ മാസം ഒമ്ബത്‌,10 തിയ്തിയകളില്‍ തിരൂര്‍ ടി.ഐ.സി.സെക്കണ്ടറി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മത്സരങ്ങള്‍ ഒമ്ബതിന്‌ രാവിലെ ഒമ്ബതിന്‌ തുടങ്ങും. 11ന്‌ വി. അബ്‌ദുറഹിമാന്‍ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.

തിരൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. യു. സൈനുദ്ദീന്‍ അധ്യക്ഷത വഹിക്കും. കേരള സ്‌റ്റേറ്റ്‌ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗം എ.ശ്രീകുമാര്‍, ജില്ലാ ഒളിമ്ബിക്‌ അസോസിയേഷന്‍ സെക്രട്ടറി പി. ഹൃഷികേശ്‌ പങ്കെടുക്കും. സംസ്‌ഥാന ജനറല്‍ സെക്രട്ടറി മാസ്‌റ്റര്‍ വി. രതീഷ്‌ മുഖ്യപ്രഭാഷണം നടത്തും.

 

ദേശീയ ഫെഡറേഷന്‍ അംഗം മാസ്‌റ്റര്‍ ബി. അജി റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. തയ്‌ക്വോന്‍ഡോ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. രാജേഷ്‌ സ്വാഗതവും എം. മാസ്‌റ്റര്‍ മുഹമ്മദ്‌ അബ്‌ദുനാസര്‍ നന്ദിയും പറയും. കിഡ്‌ഡിസ്‌, സബ്‌ജൂനിയര്‍, കേഡറ്റ്‌, ജൂനിയര്‍ സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി 1000ത്തില്‍ പരം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. ജില്ലാ അമേച്വര്‍ തയ്‌ക്വോന്‍ഡോ അസോസിയേഷന്‌ കീഴില്‍ തിരൂര്‍ വെല്‍ക്കം തയ്‌ക്വോന്‍ഡോ അക്കാദമിയും ആലത്തിയൂര്‍ പെര്‍ഫെക്‌ട് ക്ലബ്ബും സംയുക്‌തമായാണ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌.