വനിതകളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഊന്നൽ നൽകാൻ ‘Power to Her’

ലോക വനിതാ ദിനത്തിൽ ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റിയും (AWS) ഇന്ത്യൻ സ്പോർട്സ് സെൻ്ററും(ISC) സംയുക്തമായി പവർ റ്റു ഹെർ എന്ന പേരിൽ വനിതകൾക്കായി വർക്കൗട്ട്, Zumba, യോഗ സെഷനുകൾ സംഘടിപ്പിച്ചു.

വനിതകളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഊന്നൽ നൽകാൻ വേണ്ടിയാണ് വനിതാ ദിനത്തിൽ ഇങ്ങനെ വിത്യസ്തമായ ആഘോഷവുമായി ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റിയും ഇന്ത്യൻ സ്പോർട്സ് സെൻ്റർ ഉം ചേർന്ന് മുന്നോട്ട് വന്നത്.

ദോഹ മുംതസ പാർക്കിൽ വെച്ച് നടന്ന പരിപാടി ISC പ്രസിഡൻ്റ് ഇ പി അബ്ദുൽ റഹ്മാൻ ഉൽഘാടനം ചെയ്തു,

AWS പ്രസിഡൻ്റ് സദീർ അലി അധ്യക്ഷത വഹിച്ചു,

ISC ജനറൽസെക്രട്ടറി നിഹാദ് അലി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പരീ, സുജാത, തൃപ്തി ഖാലെ എന്നിവർ സംസാരിച്ചു,

പ്രോഗ്രാം ജനറൽ കൺവീനർ ഹഫീസുല്ല കെവി സ്വാഗതവും, AWS വൈസ് പ്രസിഡൻ്റ് ഷഫീഖ് മുഹമ്മദ് നന്ദിയും പറഞ്ഞു, ഷേൽസാർ റിസ പരിപാടികൾ നിയന്ത്രിച്ചു,

സംഗീത ഉണ്ണി യോഗയും, സംഗീത ആൻ്റണി സുംബ ക്ലാസ്സും, ഫിറ്റ്നസ് കൊച്ചും ലോക റെക്കോർഡ് ഹോൾഡറുമായ ഷഫീഖ് workout സെഷനും കൈകാര്യം ചെയ്തു.

എല്ലാ ശനി, തിങ്കൾ, ബുധൻ തീയതികളിൽ മുംതസ പാർക്കിൽ രാത്രി 7.30 മുതൽ ഒൻപത് വരെ വർക്കൗട്ട് സെഷനുകൾ തുടർന്നും ഉണ്ടാവുമെന്നും, താല്പര്യമുള്ളവർക്ക് സൗജന്യ വർക്കൗട്ട് സെഷനുകളിൽ പങ്കെടുക്കാം എന്നും സംഘാടകർ അറിയിച്ചു.

സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞ പരിപാടിക്ക് ജാസിം ഖലീഫ, മൻസൂർ ഇസ്മയിൽ, ഷാഫി, നിഷ, ലാലി പോൾ, സംഗീത, ഉമ്മർക്കുട്ടി നാസർ എന്നിവർ നേതൃത്വം നൽകി.