ഡോം ഖത്തറിന് ഇനി പുതിയ നേതൃത്വം.


ദോഹ: ഖത്തറിലെ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതു കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തറിന് 2024 – 2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽവന്നു. പഴയ ഐഡിയൽ സ്കൂൾ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിന് ഡോക്ടർ വി.വി ഹംസ എടപ്പാൾ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട് അദ്ധ്യക്ഷത വഹിച്ചു. രതീഷ് കക്കോവ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഉസ്മാൻ കല്ലൻ മാറാക്കര, ജനറൽസെക്രട്ടറി മൂസ താനൂർ, ട്രഷറർ രതീഷ് കക്കോവ് എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുൾ അസീസ് ചെവിടിക്കുന്നൻ തെന്നല, അബ്ദുൾ റഷീദ് വെട്ടം, സിദ്ധീഖ് വാഴക്കാട്, ഡോക്ടർ ഷഫീഖ് താപ്പി മമ്പാട്,നബ്ഷ മുജീബ് എടയൂർ, ജഹ്ഫർ ഖാൻ താനൂർ,അമീൻ അന്നാര എന്നിവരെ വൈസ് പ്രസിഡന്റുമാരായും, സൗമ്യ പ്രദീപ് വട്ടംകുളം, നിയാസ് കൈപ്പേങ്ങൽ പുളിക്കൽ, സുരേഷ് ബാബു തേഞ്ഞിപ്പാലം, അബ്ദുൾ ഫത്താഹ് നിലമ്പൂർ, സിദ്ധീഖ് പെരുമ്പടപ്പ്, അബി ചുങ്കത്തറ എന്നിവരെ സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു. അച്ചു ഉള്ളാട്ടിൽ കൂട്ടായ്മയുടെ ചീഫ് പാട്രണും, മഷ്ഹൂദ് വി.സി ചീഫ് അഡ്വൈസറും കൂടാതെ ഉപദേശക സമിതി അംഗങ്ങളായി അബൂബക്കർ മാടമ്പാട്ട് സഫാരി, ഡോക്ടർ വി. വി ഹംസ അൽ സുവൈദി, അബ്ദുൾ കരീം ടീ ടൈം, ഉണ്ണി ഒളകര, എ.പി ആസാദ് സീ ഷോർ, ഡോക്ടർ സമീർ മൂപ്പൻ, ഡോക്ടർ അമാനുള്ള വടക്കാങ്ങര, അഷ്റഫ് പി.ടി, ബാലൻ മാണഞ്ചേരി , എംടി നിലമ്പൂർ, ജലീൽ കാവിൽ, രാജേഷ് മേനോൻ, ചേലാട്ട് അബ്ദുൾ ഖാദർ ചെറിയമുണ്ടം, ഉണ്ണി മോയിൻ കീഴുപറമ്പ് എന്നിവരെയും തെരെഞ്ഞെടുത്തു.

ഇരുപത് അംഗം എക്സിക്യൂട്ടീവ് അംഗങ്ങളേയും യോഗത്തിൽ തെരെഞ്ഞെടുത്തു. സ്പോർട്സ് വിംഗ് ചെയർമാനായി നിസാർ താനൂർ കൺവീനറായി അനീഷ് പി കെ , ആർട്സ് വിംഗ് ചെയർമാനായി സുരേഷ് ബാബു പണിക്കർ കൺവീനറായി അബി ചുങ്കത്തറ, മെഡിക്കൽ വിംഗ് ചെയർമാനായി ഡോക്ടർ ഷഫീഖ് താപ്പി ,കൺവീനറായി സലീന കൂളത്ത്,മീഡിയ വിംഗ് ചെയർമാനായി ഇർഫാൻ ഖാലിദ് പകര , കൺവീനറായി നൗഫൽ കട്ടുപ്പാറ, സ്റ്റുഡൻസ് വിംഗ് ചെയർ പേഴ്സൺ ആയി റിൻഷ രണ്ടത്താണി, കൺവീനറായി ലിൻഷ കോട്ടക്കൽ എന്നിവരേയും തെരെഞ്ഞെടുത്തു. ശ്രീധരൻ കോട്ടക്കൽ, ത്വയ്യിബ് പെരിന്തൽമണ്ണ,

ഡോം ഖത്തർ വനിതാ വേദിക്ക് ഇനി പുതിയ നേതൃത്വം.

ദോഹ: ഖത്തറിലെ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതു കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തറിന് 2024 – 2026 വർഷത്തേക്കുള്ള വനിതാ വേദി നിലവിൽവന്നു. വനിതാ വേദി ചെയർപേഴ്സൺ പ്രീതി ശ്രീധരൻ , ജനറൽ സെക്രട്ടറി ഷംല ജഹ്ഫർ , ട്രഷറർ റസിയ ഉസ്മാൻ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ജുനൈബ സൂരജ് കൽപകഞ്ചേരി , റൂഫ്‌സ ഷമീർ തിരുരങ്ങാടി , മൈമൂന സൈൻ തങ്ങൾ എടരിക്കോട് എന്നിവരെയും സെക്രട്ടറിമാരായി മുഹ്സിന സമീൽ ആനക്കയം, വൃന്ദ കെ നായർ വാഴയൂർ , റിൻഷ മുഹമ്മദ് മാറാക്കര എന്നിവരെയും യോഗം തിരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് അംഗങ്ങൾ ആയി ഫാസില മഷ്ഹൂദ് വാഴയൂർ, നുസൈബ പി തെന്നല, ശ്രീഷ കേശവ് ദാസ് തിരുവാലി, ഷബ്‌ന ഫാത്തിമ മേലാറ്റൂർ, ഫസീല ഉലങ്ങാടൻ കൂട്ടിലങ്ങാടി, സലീന കൂലത്ത് തിരൂരങ്ങാടി, ഫൈസ സുലൈമാൻ മാറാക്കര, ജൂന എടവണ്ണ എന്നിവരെയും തിരഞ്ഞെടുത്തു.