ബംഗാളി ഹോട്ടലില്‍ ഭക്ഷണം മാത്രമല്ല വില്‍ക്കുന്നതെന്നറിഞ്ഞ് അധികൃതരെത്തി; ബംഗാളി ദീദി കൈയോടെ പിടിയില്‍

എറണാകുളം: പെരുമ്ബാവൂരില്‍ ബംഗാളി ദീദി ഹെറോയിനുമായി പിടിയിലായി. പെരുമ്ബാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പശ്ചിമബംഗാള്‍ മുർഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്.ഇവരില്‍ നിന്ന് 16.638 ഗ്രാം ഹെറോയിൻ എക്സൈസ് പിടികൂടി. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബംഗാളി ദീദി എന്ന പേരില്‍ അറിയപ്പെടുന്ന ഇവർ സ്വന്തം നാട്ടില്‍ നിന്ന് ഹെറോയിൻ കൊണ്ടുവന്നു കേരളത്തില്‍ വില്പന നടത്തിയിരുന്നു എന്ന് എക്സൈസ് അറിയിച്ചു.

കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിൻ വില്‍പന നടത്തിവന്നിരുന്നത്. എക്സൈസിന്റെ
പെരുമ്ബാവൂർ റേഞ്ച് പാർട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്ബാവൂർ റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ ഓപ്പറേഷന് നേതൃത്വം നല്‍കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ ഗ്രേഡ് ബിജു പി.കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബാലു എസ്, സിവില്‍ എക്സൈസ് ഓഫീസർ അരുണ്‍ കുമാർ, വിമണ്‍ സിവില്‍ എക്സൈസ് ഓഫീസർ രേഷ്മ എ.എസ് എന്നിവർ സംഘത്തില്‍ ഉണ്ടായിരുന്നു. പെരുമ്ബാവൂർ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു ജയിലിലടച്ചു.