തണ്ണിമത്തന്‍ കുരുവിന്‍റെ ഈ ഗുണങ്ങളെ അറിയാതെ പോകരുതേ…

വേനല്‍ക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. കടുത്ത വേനലില്‍ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കുന്നു.തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും.

തണ്ണിമത്തന്‍ കുരുവും പോഷകഗുണങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. മഗ്നീഷ്യം, അയേണ്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ തണ്ണിമത്തൻ കുരുവില്‍ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ തണ്ണിമത്തന്‍ കുരു കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

രണ്ട്…

ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍റെ കുരുവും ദഹനം സുഖമമാക്കാന്‍ സഹായിക്കും.

മൂന്ന്…

തണ്ണിമത്തന്‍ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മഗ്നീഷ്യം, ചെമ്ബ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

നാല്…

വിറ്റാമിൻ എ, സി, ബി -6, ഫൈബര്‍ എന്നിവയുടെ സമ്ബന്നമായ ഉറവിടമായ തണ്ണിമത്തൻ വിത്തുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

അഞ്ച്…

ആരോഗ്യകരമായ ഫാറ്റി ആസിഡുകള്‍ അടങ്ങിയ തണ്ണിമത്തന്‍ കുരു ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.

ആറ്…

വിറ്റാമിനുകളായ എ,സി തുടങ്ങിയവ അടങ്ങിയിരിക്കുന്നതില്‍ തണ്ണിമത്തന്‍ കുരു
ചർമ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.