മുൻ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി

റിയാദ്: മുൻ പ്രവാസിയും റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) ആദ്യകാല ജോയിൻറ് സെക്രട്ടറിയായിരുന്ന ആലപ്പുഴ മാരാരിക്കുളം സ്വദേശി കാണികാട്ട് വീട്ടില്‍ കെ.ഡി.ബാബു (62) ഹൃദയസ്തംഭനത്തെ തുടർന്ന് നാട്ടില്‍ നിര്യാതനായി. റിയാദിലെ സുവൈദിയില്‍ സ്വന്തമായി എ.സി വർക്ക് ഷോപ്പ് നടത്തിയിരുന്നു.

നാട്ടിലെത്തിയ ശേഷവും സാമൂഹിക പ്രവർത്തനങ്ങളിലും പൊതുരംഗത്തും സജീവമായിരുന്നു. സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ ആല്‍ഫ പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനങ്ങളില്‍ ബാബു സജീവമായി ഇടപെട്ടിരുന്നു. ശവസംസ്ക്കാരം വീട്ടുവളപ്പില്‍ നടക്കും. ഭാര്യ – ജോഷി ബാബു. സാമൂഹിക പ്രവർത്തകനായ കെ.ഡി. ബാബുവിന്റെ ആകസ്മികമായ വേർപാടില്‍ ‘ഇവ’ റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി.