Fincat

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളായിരുന്ന മൂന്ന് ശ്രീലങ്കക്കാര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങി

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട മൂന്ന് ശ്രീലങ്കക്കാരും സ്വന്തം രാജ്യത്തേക്ക് മടങ്ങി.മുരുകൻ, റോബോർട്ട് പയസ്, ജയകുമാർ എന്നിവരാണ് ശ്രീലങ്കയിലേക്ക് മടങ്ങിയത്.

1 st paragraph

ജയിലിലെ നല്ലനടപ്പിന് 2022 നവംബറില്‍ സുപ്രീം കോടതി മോചിപ്പിച്ച ഇവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്ബില്‍ പാർപ്പിച്ചിരിക്കുകയായിരുന്നു. അടുത്തിടെ ശ്രീലങ്ക പാസ്പോർട്ട് അനുവദിച്ച ഇവർ ചൊവ്വാഴ്ചയാണ് തിരിച്ച്‌ പോയത്. ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷൻ ഓഫിസ് നാടുകടത്തുന്നതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചാല്‍ അവർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെ മദ്രാസ് ഹൈകോടതിയെ അറിയിച്ചിരുന്നു.

രണ്ടു വർഷം മുമ്ബ് വിട്ടയച്ച ആറുപേരില്‍ ഒരാളായ ശ്രീലങ്കൻ പൗരൻ ശാന്തൻ കരള്‍ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയില്‍ വെച്ച്‌ മരിച്ചിരുന്നു. പേരറിവാളൻ, രവിചന്ദ്രൻ, നളിനി എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട് മോചിതരായ മറ്റുള്ളവർ.

2nd paragraph