Fincat

രഥയാത്രയ്ക്കിടെ അപകടം; 500ലേറെ പേർക്ക് പരിക്ക്, നിരവധിപേരുടെ നില ഗുരുതരം

ഭുവനേശ്വർ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 500ലേറെ പേർക്ക് പരിക്ക്. രഥയാത്രയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. നിരവധിപേരുടെ നില ഗുരുതരമാണ്. രഥം വലിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം.

1 st paragraph

ക്ഷേത്രത്തിന് സമീപം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സജ്ജമാണെന്നും വെള്ളത്തിനും ഗ്ലൂക്കോസിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഒഡീഷ മന്ത്രി മുകേഷ് മഹാലിംഗ് വ്യക്തമാക്കി. രഥത്തിന്റെ കയറുകൾ പിടിക്കാൻ ഭക്തർ തിരക്ക് കൂട്ടിയെന്നും വിവരമുണ്ട്.

എല്ലാ വര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളിൽ നടക്കുന്ന പുരി രഥയാത്രയിൽ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് എത്തിച്ചേരാറുള്ളത്. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സായുധ പൊലീസ് സേനയുടേതുൾപ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിരുന്നു.

2nd paragraph