Main Banner

സ്‌ട്രോക്ക് ബാധിച്ച മലയാളിയെ സൗദിയില്‍ നിന്നും നാട്ടിലേക്ക് കയറ്റിവിട്ടു

റിയാദ്: സ്‌ട്രോക് ബാധിച്ച മലയാളിയെ നാട്ടിലേക്ക് കയറ്റിവിട്ടു. ഹാഇല്‍ സനാഇയ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം മുട്ടക്കാവ് സ്വദേശി ഷാജഹാന്‍ ഇബ്രാഹിംകുട്ടിയെ (62) ആണ് കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. ഹാഇലിലെ താമസസ്ഥലത്ത് പക്ഷാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഹാഇല്‍ കിങ് കാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് 20 ദിവസമായി ഇവിടെ വെന്റിലേറ്ററിലും ഐ.സി.യുവിലുമായി കഴിഞ്ഞു.

1 st paragraph

ഇതിനിടയില്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഹാഇല്‍ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഫൈസല്‍ കൊല്ലത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു. കഴിഞ്ഞദിവസം ഹാഇല്‍ ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടില്‍നിന്നും സഹായിയായ ബന്ധുവിന്റെ കൂടെയാണ് നാട്ടിലേക്ക് കയറ്റിവിട്ടത്.