Fincat

വിജയക്കുതിപ്പ് തുടര്‍ന്ന് കൊച്ചി ബ്ലൂടൈഗേഴ്‌സ്; കാലിക്കറ്റിനെതിരേ മൂന്നുവിക്കറ്റ് ജയം


തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വിജയക്കുതിപ്പ് തുടരുന്നു. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരേ മൂന്നു വിക്കറ്റ് ജയം നേടി കൊച്ചി പോയിന്റ് പട്ടികയുടെ തലപ്പത്ത് തുടരുകയാണ്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊച്ചി 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി ലക്ഷ്യം മറികടന്നു.

സൂപ്പർ താരം സഞ്ജു സാംസണില്ലാതെ ഇറങ്ങിയ കൊച്ചിക്കായി എ. ജിഷ്ണു 29 പന്തില്‍ 45 റണ്‍സ് നേടി ടോപ് സ്കോററായി. പി.എസ് ജെറിൻ, പി.കെ മിഥുൻ, ജോബിൻ ജോബി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിനൂപ് മനോഹരൻ (14 പന്തില്‍ 30), ക്യാപ്റ്റൻ സാലി സാംസണ്‍ (22) എന്നിവരും തിളങ്ങി.

കാലിക്കറ്റ് നിരയില്‍ 3.3 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയ അഖില്‍ സ്കറിയയാണ് മികച്ച പ്രകടനം നടത്തിയത്. ഓപ്പണർ രോഹൻ കുന്നുമ്മല്‍ (36), പി. അൻഫാല്‍ (38), എസ്‌എൻ അമീർഷാ (28), എം. അജിനാസ് (22), സുരേഷ് സച്ചിൻ (18) എന്നിവർ രണ്ടക്കം കടന്നു. സുധേഷൻ മിധു രണ്ടും യു.എം. ഹരികൃഷ്ണൻ, ഇബ്നുല്‍ അഫ്താബ് എന്നിവർ ഓരോന്നും വിക്കറ്റുകള്‍ നേടി.