Shobika

കരിപ്പൂരില്‍ പുതുതായി എത്തുന്നത് മൂന്ന് കമ്ബനികള്‍ സര്‍വീസുകള്‍കൂട്ടി മറ്റു വിമാനക്കമ്ബനികള്‍


കരിപ്പൂർ (മലപ്പുറം): വീണ്ടും പ്രതാപത്തിന്റെ ചിറകു വിരിക്കുന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെനിന്ന് പറക്കാനൊരുങ്ങി എത്തുന്നു പുതിയ മൂന്നു വിമാനക്കമ്ബനികള്‍.നിലവിലുള്ളവ സർവീസുകള്‍ കൂട്ടാനും തയ്യാറെടുക്കുന്നു. വിമാനാപകടത്തെത്തുടർന്ന് നിറംമങ്ങിയ സർവീസ് കാലം കടന്ന് കരിപ്പൂർ കുതിക്കാനൊരുങ്ങുകയായി.

എഫ്. 19, ആകാശ എയർ എന്നീ വിമാനക്കമ്ബനികള്‍ ആഭ്യന്തര സെക്ടറിലാണ് സർവീസ് തുടങ്ങുന്നത്. 2020-ലെ അപകടത്തെത്തുടർന്ന് ഇവിടംവിട്ട സൗദി എയർ ഒക്ടോബറില്‍ മടങ്ങിയെത്തും. ശ്രീലങ്കൻ എയർലൈൻസ് കോഴിക്കോട് സർവീസിന്റെ സാമ്ബത്തികസർവേ തുടങ്ങി.

1 st paragraph

പുതിയ സർവീസ് ഇങ്ങനെ

എഫ്. 19: ഗോവ-കോഴിക്കോട്-അഗത്തി മേഖലയിലും തിരിച്ചുമാണ് സർവീസ്. കോഴിക്കോട്ടുനിന്ന് ദുബായ്, സൗദി മേഖലയില്‍ സർവീസിനും പദ്ധതി. ഒക്ടോബറില്‍ കമ്ബനി കോഴിക്കോട്ടെത്തും.

2nd paragraph

ആകാശ എയർ

മുംബൈ-കോഴിക്കോട്-മുംബൈ മേഖലയിലാണ് സർവീസ്. ഒക്ടോബർ ഒന്നുമുതല്‍ ഇവർ കോഴിക്കോടുനിന്ന് പറക്കും.

സമയക്രമം: വൈകീട്ട് 5.30-ന് മുംബൈ വിടും. 7.20-ന് കോഴിക്കോട്ടെത്തും. തിരിച്ച്‌ 7.55-ന് കോഴിക്കോട് വിടും. 9.40-ന് മുംബൈയില്‍.

സൗദി എയർ

മടങ്ങിയെത്തുന്നത് ഒക്ടോബർ അവസാനത്തോടെ. ആദ്യ സർവീസ് കോഴിക്കോട് -റിയാദ് മേഖലയില്‍. വലിയ വിമാനത്തിന് അനുമതി ലഭിക്കുന്നതോടെ ജിദ്ദ സർവീസും തുടങ്ങും.

കൂടുതല്‍ സർവീസുകള്‍

ഇൻഡിഗോ എയർ: കോഴിക്കോട്-കൊച്ചി-അഗത്തി സർവീസ് 11-ന് പുനരാരംഭിക്കും.

എയർ ഇന്ത്യ എക്സ്പ്രസ്: കോഴിക്കോട് -ബെംഗളൂരു-ഹൈദരാബാദ് മേഖലയില്‍ കൂടുതല്‍ സർവീസുകള്‍ തുടങ്ങും. ബെംഗളൂരു-കോഴിക്കോട് മേഖലയില്‍ വെള്ളി, ശനി, ചൊവ്വ ദിവസങ്ങളില്‍ മൂന്നു സർവീസുകളും മറ്റ് ദിവസങ്ങളില്‍ രണ്ട് സർവീസും ഉണ്ടാകും. ഹൈദരാബാദ് -കോഴിക്കോട് മേഖലയില്‍ വെള്ളി, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ രണ്ട് സർവീസുകള്‍. മറ്റു ദിവസങ്ങളില്‍ ഒരെണ്ണം.

സ്പൈസ് ജെറ്റ്: കോഴിക്കോട്-ഫുജൈറ മേഖലയില്‍ നടത്തിയ ചാർട്ടേഡ് സർവീസ് സ്ഥിരപ്പെടുത്തിയേക്കും.

ഫ്ലൈനാസ്: കോഴിക്കോട് -റിയാദ് സർവീസുകള്‍ കൂട്ടി. സെപ്റ്റംബറില്‍ ശനി ഒഴികെയുള്ള ദിവസങ്ങളിലും ഒക്ടോബർ ഒന്നു മുതല്‍ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും.

96 സർവീസുകള്‍

നിലവില്‍ 80 മുതല്‍ 86 സർവീസുകള്‍ വരെയാണ് കോഴിക്കോടുനിന്നുള്ളത്. 40 ആഗമന സർവീസുകളും 40 നിർഗമന സർവീസുകളും. ഇവയില്‍ ഏറെയും അന്താരാഷ്ട്ര സർവീസുകളാണ്. ഷാർജ, ദുബായ്, അബുദാബി, ദമാം, ഖത്തർ, സൗദി അറേബ്യ, അല്‍ ഐൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സർവീസുകള്‍ ഏറെയും. പൂർവേഷ്യയിലേക്ക് എയർ ഏഷ്യ ആഴ്ചയില്‍ നാലു സർവീസ് നടത്തുന്നുണ്ട്. ആഭ്യന്തരമേഖലയില്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് സർവീസുകള്‍ ഉള്ളത്.

വിമാനാപകടത്തിനുമുൻപ് നൂറിലധികം സർവീസുകള്‍ കോഴിക്കോട്ടുനിന്ന് ഉണ്ടായിരുന്നു. പുതിയ വിമാനക്കമ്ബനികള്‍ എത്തുന്നതോടെ ഇത് 96 ആയി ഉയരും.

പറക്കാം, രാജ്യത്തെവിടേക്കും

പുതിയ ആഭ്യന്തര വിമാനകമ്ബനികള്‍ എത്തുന്നതോടെ രാജ്യത്തെവിടേക്കും കോഴിക്കോട്ടുനിന്ന് പറക്കാനാകും. രാജ്യത്തെ മുഴുവൻ കേന്ദ്രങ്ങളിലേക്കും കണക്ടിവിറ്റി വാഗ്ദാനംചെയ്താണ് എയർ ഇന്ത്യ ബെംഗളൂരു- ഹൈദരാബാദ് സർവീസുകള്‍ കൂട്ടുന്നത്. ചെറിയ സമയം ലേ ഓഫ് ഉണ്ടാകുമെന്നുമാത്രം.

ഇൻഡിഗോയും ഇതേ സൗകര്യം വാഗ്ദാനംചെയ്യുന്നു. ആകാശ എയർ, എഫ് 19 എന്നിവ ആഭ്യന്തര മേഖലയില്‍ ബജറ്റ് എയർ ലൈൻ കുത്തക ഉള്ളവരാണ്. ഇവരുടെ സർവീസുകളും ഇത്തരം കണക്ടിവിറ്റി മുൻപില്‍കണ്ടാണ്. ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള ടൂറിസം സാധ്യത പ്രയോജനപ്പെടുത്താനാണ് എഫ് 19 എയർ ഇൻഡിഗോ എന്നിവ ശ്രമിക്കുന്നത്.

ഹജ്ജും ഉംറയും

സൗദി എയർ മടങ്ങിയെത്തുന്നതോടെ ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് ഏറെ സഹായമാവും. വലിയ വിമാനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ജിദ്ദ സർവീസ് ഇവർ ഉടൻ തുടങ്ങാൻ സാധ്യതയില്ല. എങ്കിലും റിയാദില്‍നിന്ന് ജിദ്ദയിലേക്ക് യാത്രാസൗകര്യം ഇവർ ലഭ്യമാക്കും. റെസ നിർമ്മാണം പൂർത്തിയാകുന്നതോടെ വലിയ വിമാനങ്ങള്‍ ഉപയോഗിക്കാനാകും.

പിന്നെയും സാധ്യതകള്‍

ചരക്കുനീക്കത്തിനും ടൂറിസംമേഖലയ്ക്കും വലിയ സാധ്യതകളാണ് പുതിയസർവീസുകള്‍ തുറന്നിടുന്നത്.

കോഴിക്കോടിന്റെ മുഖഛായ മാറ്റും

പുതിയ സർവീസുകള്‍ വിമാനത്താവളത്തിന്റെ മുഖഛായ മാറ്റും. ആഭ്യന്തരമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതോടെ മലബാറിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടുകള്‍ ഇല്ലാതാകും.

-എ.കെ.എ. നസീർ

എയർപോർട്ട് അഡ്വൈസറി ബോർഡ് അംഗം