തുഞ്ചൻ കോളേജിൽ നവീകരിച്ച ക്യാൻ്റീൻ ഹാൾ ഉദ്ഘാടനം ചെയ്തു

തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ കോളേജിൽ പി ടി എ യുടെ നേതൃത്വത്തിലും സമ്പൂർണ ധനസഹായത്താലും നിർമ്മിച്ച പുതിയ ക്യാൻ്റീൻ ഹാൾ ഉൽഘാടനം തിരൂർ നിയോജക മണ്ഡലം എം എൽ എ കുറുക്കോളി മൊയ്തീൻ നിർവ്വഹിച്ചു.

വിദ്യാർഥികളുടെ ആവശ്യത്തെ മുൻ നിർത്തി കോളേജിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികൾ സ്വീകരിച്ച പിടിഎ കമ്മിറ്റിയെയും കോളേജ് അധികൃതരെയും എംഎൽഎ അനുമോദിച്ചു.സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾ കൂടുതൽ പഠിച്ചു ഉയരണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു .വിദ്യാർത്ഥികളുടെ കോളേജിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുളള നടപടികൾക്കുവേണ്ടി ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോളെജ് സെമിനാർ ഹാളിൽ വച്ച് നടന്ന ഉദ്ഘാടന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. ശ്യാംചന്ദ് എസ് എസ് സ്വാഗതഭാഷണവും പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ മുജീബ് എ.പി അദ്ധ്യക്ഷതയും നിർവഹിച്ചു.
ചടങ്ങിൽ ഫോറം ഫോർ ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസ് വേദി നടത്തിയ “വാഗ്മി 2026“ പ്രസംഗ മത്സര വിജയികൾക്ക് എം എൽ എ ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ ഡോ അനിൽകുമാർ എം പി റിപ്പോർട്ട് അവതരിപ്പിച്ചു. ക്യാപ്റ്റൻ.ഡോ. ഷുക്കൂർ ഇല്ലത്ത്, ഡോ. അബ്ദുൾ ജലീൽ ടി, ശ്രീ.അബൂബക്കർ സിദ്ദീഖ്, ശ്രീമതി.തിലകം. പി, സി.പി.ഗുഹരാജ്, ഡോ. സിദ്ദിഖ് എം.പി, ജിൻസി .കെ യുണിയൻ ചെയർമാൻ അനുശേഖ് . യു വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി ടി എ സെക്രട്ടറി ശ്രീമതി. ആശ കെ നന്ദി പ്രകാശിപ്പിച്ചു .

