Main Banner

രാഹുലിനെതിരായ പരാതി; യുവതിക്കെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത് KPCC ഡിജിറ്റല്‍ മീഡിയ സെല്‍ അംഗങ്ങള്‍


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ കടുത്ത സൈബര്‍ ആക്രമണം.യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച സ്‌ക്രീന്‍ഷോട്ട് റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഭയമില്ലാത്തവര്‍ ഇതുപോലെ പോസ്റ്റ് ചെയ്യണം എന്നാണ് ഫോട്ടോ സഹിതം വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച്‌ ആഹ്വാനം ചെയ്തിരിക്കുന്നത്. ആ ആഹ്വാനത്തിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി യുവതിയുടെ ഫോട്ടോയും വീഡിയോയും പ്രത്യക്ഷപ്പെട്ടത്. അതേസമയം സൈബര്‍ ആക്രമണത്തിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

1 st paragraph

അതേസമയം അതിജീവിതയ്‌ക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ക്ഷുഭിതനായി. കോണ്‍ഗ്രസുകാരല്ല സൈബര്‍ ആക്രമണം നടത്തുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നടത്തിയ പാര്‍ട്ടി സിപിഐഎം ആണ്. വാസ്തവം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ഈ ആക്രമണങ്ങള്‍. സിപിഐഎം ഔദ്യോഗിക സംവിധാനത്തില്‍ നിന്നാണ് ഈ ആക്രമണങ്ങളെല്ലാം നടത്തുന്നത് എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. അങ്ങനെ ചെയ്യാന്‍ മാത്രം താന്‍ വിവേകശൂന്യനല്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2nd paragraph