Main Banner

പുത്തൂർ ബൈപാസിൽ അപകടഭീഷണി ഉയർത്തിയ കൂറ്റൻ മരം മുറിച്ചുമാറ്റി

കോട്ടക്കൽ: പുത്തൂർ ബൈപാസിൽ അപകടഭീഷണി ഉയർത്തിയ ഉണങ്ങിയ കൂറ്റൻ മരം മുറിച്ചുമാറ്റി. കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ നഗരസഭാ ഇടപെടലിനെ തുടർന്നായിരുന്നു ദ്രുത ഗതിയിൽ മരം മുറിച്ചു മാറ്റിയത്.

1 st paragraph

യാത്രക്കാർക്കും സമീപവാസികൾക്കും ഭീഷണിയായിരുന്ന മരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, നഗരസഭ ചെയർമാൻ കെ.കെ നാസർ അടിയന്തര നടപടിക്ക് നിർദേശം നൽകുകയായിരുന്നു. പൊതുജന സുരക്ഷയ്ക്ക് മുൻഗണന നൽുന്നതിൻ്റെ ഭാഗമാണ് നഗരസഭാ നടപടി.