Fincat

വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നും സൈലന്റായി സ്‌കൂട്ടാകണോ? പറഞ്ഞുതരാം..


നമുക്ക് ആവശ്യമില്ലാത്ത അല്ലെങ്കില്‍ താത്പര്യമില്ലാത്ത ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അംഗമായിരിക്കേണ്ടി വരുന്നത് നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇനി ഈ ഗ്രൂപ്പില്‍ നിന്നും പുറത്ത് കടക്കാമെന്ന് വച്ചാല്‍ എല്ലാവരെയും അറിയിക്കുന്ന ഒരു അലർട്ട് മെസേജ് ഗ്രൂപ്പില്‍ വരികയും ചെയ്യും. ഇതോടെ ചിലപ്പോള്‍ വീണ്ടും ആ ഗ്രൂപ്പില്‍ ജോയിൻ ചെയ്യേണ്ടിയും വരും. പക്ഷേ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തി ഉപയോക്താക്കളെ അമ്ബരപ്പിക്കുന്ന വാട്‌സ്‌ആപ്പ് വീണ്ടും ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്ന മറ്റൊരു ഫീച്ചറുമായി എത്തിയിരിക്കുകയാണ്.
ആവശ്യമില്ലാത്ത ഗ്രൂപ്പുകളില്‍ നിന്നും ആരുമറിയാതെ തന്നെ ലെഫ്റ്റ് ചെയ്യാം. മറ്റ് അംഗങ്ങള്‍ക്ക് നോട്ടിഫിക്കേഷൻ ലഭിക്കുകയുമില്ല. യൂസർമാരുടെ സ്വകാര്യത മാനിച്ചാണ് ഈ ഫീച്ചർ കൊണ്ടുവരുന്നതെന്ന് വാട്‌സ്‌ആപ്പ് വിശദീകരിക്കുന്നു.

എങ്ങനെയാണ് വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നും ആറുമറിയാതെ എക്‌സിറ്റ് ചെയ്യേണ്ടതെന്ന് നോക്കാം

1 st paragraph

ഒരു ഉപയോക്താവ് ഗ്രൂപ്പില്‍ നിന്നും പുറത്ത് പോകണമെന്ന് ആഗ്രഹിച്ചാല്‍, ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി നമുക്ക് സൂക്ഷിക്കാനും മുഴുവനായി ഡിലീറ്റ് ചെയ്യാനും കഴിയും.
ആദ്യം ഗ്രൂപ്പ് ചാറ്റ് ഓപ്പണ്‍ ചെയ്ത് ഗ്രൂപ്പിന്റെ പേരില്‍ അമർത്തുക. അതില്‍ എക്‌സിറ്റ് ഗ്രൂപ്പ് ടാപ്പ് ചെയ്യാം. ഇതില്‍ രണ്ട് ഓപ്ഷനുകളുണ്ടാകും. ഒന്നാമത്തേത്, ഗ്രൂപ്പില്‍ നിന്നും എക്സ്റ്റിറ്റ് ചെയ്യാം എന്നാല്‍ ചാറ്റുകള്‍ ഫോണില്‍ സൂക്ഷിക്കാം എന്നുള്ളതാണ്. രണ്ടാമത്തേത് ഗ്രൂപ്പില്‍ നിന്നും പുറത്തുപോവുന്നതിനൊപ്പം അത് നീക്കം ചെയ്യാനും കഴിയുന്ന എക്‌സിറ്റ് ആൻഡ് ഡിലീറ്റ് ഫോർ മീ ഓപ്ഷനാണ്. ഈ ഓപ്ഷൻ ഉപയോഗിക്കുമ്ബോള്‍ ഡിവൈസ് ഗാലറിയില്‍ ലഭിച്ച മീഡിയ അടക്കം ഡിലീറ്റ് ചെയ്യാൻ സാധിക്കും.

അഡ്മിന്മാർക്ക് അല്ലാതെ മറ്റ് മെമ്ബർമാർക്ക് ഒരു അംഗം ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കില്ല. എന്നാല്‍ യൂസർ ഇൻഫർമേഷൻ മുഴുവനായി ഗ്രൂപ്പ് ഡാറ്റയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ല. പാസ്റ്റ് മെമ്ബർമാരുടെ പട്ടികയില്‍ യൂസറിന്റെ പ്രൊഫൈല്‍ നയിമും ഫോണ്‍ നമ്ബറും പിന്നീടും കാണാൻ കഴിയും. ഒരു യൂസർ ഗ്രൂപ്പില്‍ നിന്നിറങ്ങിയാലും മറ്റ് അംഗങ്ങള്‍ക്ക് അറുപത് ദിവസത്തോളം ഈ വ്യക്തിയുടെ വിവരങ്ങള്‍ കാണാൻ കഴിയും. ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ ഒരു ഗ്രൂപ്പ് പൂർണമായും ഡിലീറ്റ് ചെയ്യാൻ കഴിയുകയുള്ളു.

2nd paragraph