Kavitha

‘ഇവിടെ ഞാന്‍ പീഡിപ്പിക്കപ്പെടുന്നു, നാട്ടില്‍ വരണം’; കാമുകനെ വിവാഹം കഴിയ്ക്കാന്‍ പാകിസ്ഥാനില്‍ പോയ യുവതിയുടെ ഓഡിയോ പുറത്ത്

കഴിഞ്ഞ നവംബറില്‍ പാകിസ്ഥാനിലെ സിഖ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോയി, പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് പാകിസ്ഥാന്‍ പുരുഷനെ വിവാഹം കഴിച്ച ഇന്ത്യന്‍ സ്ത്രീയായ സരബ്ജീത് കൗര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ് പുറത്ത്. പാകിസ്ഥാനില്‍ താന്‍ പീഡിപ്പിക്കപ്പെടുകയാണെന്നും തന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നും കൗര്‍ ഇന്ത്യയിലെ തന്റെ മുന്‍ ഭര്‍ത്താവിനോട് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഇതിന്റെ ആധികാരികത അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

1 st paragraph

പാകിസ്ഥാനിലെ സ്ഥിതി നല്ലതല്ലെന്നും വിവാഹം കഴിച്ച പുരുഷനും അയാളുടെ കുടുംബവും തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും ക്ലിപ്പില്‍ കേള്‍ക്കാം. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും താന്‍ തിരിച്ചെത്തുമ്പോള്‍ ഒരു വേദനയും വരുത്തില്ലെന്ന് ഭര്‍ത്താവിന് ഉറപ്പ് അവര്‍ ഉറപ്പ് നല്‍കി. ഇവിടെ എന്നെ ഉപദ്രവിക്കുന്നു. എന്റെ കുട്ടികളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു സര്‍ദാര്‍ണിയാണ്, എന്നിട്ടും ഞാന്‍ പണത്തിനായി യാചിക്കുന്നുവെന്നും സ്ത്രീ പറയുന്നു. താന്‍ പാകിസ്ഥാനിലേക്ക് പോയത് ഒരു ചാരനെന്ന നിലയിലല്ലെന്നും തന്റെ അശ്ലീല ചിത്രങ്ങള്‍ ഇല്ലാതാക്കാനാണെന്നും യുവതി ആരോപിച്ചു. നാസിര്‍ ഹുസൈന്റെ കൈവശം തന്റെ അശ്ലീല ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവ ഇല്ലാതാക്കാന്‍ വേണ്ടി മാത്രമായിരുന്നു തന്റെ ശ്രമമെന്നും കൗര്‍ പറഞ്ഞു.

കൗറും ഹുസൈനും പാകിസ്ഥാനില്‍ വിവാഹിതരായ ശേഷം, ഷെയ്ഖുപുരയിലെ ഫറൂഖാബാദിലുള്ള അവരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി വിവാഹം വേര്‍പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരാതിപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ അവര്‍ ഒരു ഹര്‍ജി നല്‍കി. പിന്നാലെ ദമ്പതികളെ ഉപദ്രവിക്കുന്നത് നിര്‍ത്താന്‍ ലാഹോര്‍ ഹൈക്കോടതി ജസ്റ്റിസ് ഫാറൂഖ് ഹൈദര്‍ പോലീസിനോട് ഉത്തരവിട്ടു. എന്നാല്‍ കൗറിനെ അറസ്റ്റ് ചെയ്ത് ലാഹോറിലെ സര്‍ക്കാര്‍ നടത്തുന്ന ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് അയച്ചതായി പഞ്ചാബ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ബുധനാഴ്ച അറിയിച്ചു. കൗറിന്റെ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍ കേസ് നേരിടുന്നതിനാല്‍ അവരെ നാടുകടത്താനാണ് അധികൃതരുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കൗറിനെ നാടുകടത്താന്‍ അധികൃതര്‍ ഇതിനകം ശ്രമം നടത്തിയിരുന്നു, പക്ഷേ വാഗ-അട്ടാരി അതിര്‍ത്തി അടച്ചതിനാല്‍ ശ്രമം പരാജയപ്പെട്ടു. നേരത്തെ, ഒരു വീഡിയോ ക്ലിപ്പില്‍, വിസ നീട്ടുന്നതിനായി ഇസ്ലാമാബാദിലെ എംബസിയെ സമീപിച്ചതായും പാകിസ്ഥാന്‍ പൗരത്വത്തിന് അപേക്ഷിച്ചതായും കൗര്‍ പറഞ്ഞിരുന്നു. വിവാഹമോചിതയാണെന്നും ഹുസൈനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചുവെന്നും അതുകൊണ്ടാണ് ഞാന്‍ ഇവിടെ വന്നതെന്നും കൗര്‍ അന്ന് പറഞ്ഞു. നിക്കാഹ് ചടങ്ങിന് മുമ്പ് കൗറിന് നൂര്‍ എന്ന പേര് നല്‍കി

2nd paragraph

പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ അമാനിപൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന 48 കാരിയായ സിഖ് സ്ത്രീയാണ്, ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയില്‍ നിന്ന് വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ പ്രവേശിച്ചത്. കൂടെയുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. പക്ഷേ കൗറിനെ കാണാതായി. നവംബര്‍ 4 ന് പാകിസ്ഥാനില്‍ എത്തിയതിന്റെ ഒരു ദിവസത്തിന് ശേഷം ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള ഷെയ്ഖുപുര ജില്ലയിലെ നാസിര്‍ ഹുസൈനുമായി കൗര്‍ വിവാഹിതയായതായി ലാഹോറിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് പറഞ്ഞു.