Shobika

കോട്ടക്കൽ സാംസ്കാരിക സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

കോട്ടക്കൽ : രാജ്യത്ത് മത സൗഹാർദ്ധം കാത്ത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് എന്നും കോട്ടക്കൽ എന്നും ഈ വിശാല കാഴ്ചപ്പാടിന് വളക്കൂറുള്ള മണ്ണാണ് എന്നും അഡ്വ : കെ.എൻ.എ കാദർ പറഞ്ഞു. നാട്ടിലെ പള്ളികളും അമ്പലങ്ങളും എന്നും സൗഹൃദ കേന്ദ്രങ്ങൾ ആണെന്നും ഇതിൽ വർഗീയത കലർത്തുന്നവരെ നാം കരുതിയിരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

1 st paragraph

ചടങ്ങിൽ സി ശംസുദ്ധീൻ സ്വാഗതവും സേതുമാധവൻ അധ്യക്ഷനുമായിരുന്നു. ഈയിടെ മുസ്‌ലിം ലീഗിലേക്ക് കടന്നു വന്ന ഞരളത്ത് ഹരിഗോവിന്ദൻ മുഖ്യ അഥിതിയായിരുന്നു. സൗഹൃദവും സാഹോദര്യവും ഇഷ്ടപ്പെടുന്നവർക്ക് ചേർന്ന് നിൽക്കാൻ പറ്റിയ ഒരിടമാണ് മുസ്‌ലിം ലീഗിന്റെ വേദികൾ എന്നും അദ്ദേഹം പറയുകയുണ്ടായി.കോട്ടക്കൽ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ സദസ്സിനെ അഭിസംബോധന ചെയ്തു. പത്തു ദിവസം നിങ്ങൾ എനിക്ക് വേണ്ടി പ്രവർത്തിച്ചാൽ അഞ്ചു വർഷം ഞാൻ നിങ്ങൾക്ക് വേണ്ടി കൂടെയുണ്ടാകും എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വൻ കയ്യടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്.

സലാം വളാഞ്ചേരി, പി ഉസ്മാൻ കുട്ടി, മൊയ്‌തീൻ കുട്ടി മാസ്റ്റർ, ഷൌക്കത്ത് കോൽക്കളം, കെ.കെ നാസർ, സാജിദ് മങ്ങാട്ടിൽ, പ്രദീപ്, കല്ലിങ്ങൽ മുഹമ്മദ്‌ കുട്ടി, കാലൊടി മൂസ ഹാജി, കെവി ജഹ്ഫർ കുഞ്ഞു, അബു കൂരിയാട്, സുലൈമാൻ പാറമ്മൽ, ഫൈസൽ മുനീർ,അഹമ്മദ് മേലേതിൽ, യാഹു മോൻ ഹാജി,നസീർ മേലേതിൽ, കെഎം റഷീദ്, കെഎം ഖലീൽ, മബ്‌റൂക് കറുത്തേടത്ത്, കെവി സലാം, സുഭാഷ്, ടിവി സുലൈഖാബി, റംല ടീച്ചർ,ഡോ ഹനീഷ, സികെഎ റസാക്ക് എന്നിവർ സംസാരിച്ചു

2nd paragraph