നീറ്റ് യുജി പുനഃപരീക്ഷ ; തീയതി പ്രഖ്യാപിച്ചു

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21-നാണ് പുനഃപരീക്ഷ .മെയ് 3 -ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു.

ഇതേ തുടർന്നാണ് പുനഃപരീക്ഷ നടത്തുന്നത്.മെയ് 7-ന് വൈകുന്നേരമാണ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങള്‍ എൻടിഎയ്ക്ക് ലഭിച്ചത്. തുടർന്ന് മെയ് 8 ന് വിവരം കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറി. മെയ് 3 ന് നടന്ന പരീക്ഷ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്നും, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ചോദ്യപേപ്പർ എത്തിച്ചതെന്നും എൻടിഎ വ്യക്തമാക്കി. സിസിടിവി നിരീക്ഷണവും ബയോമെട്രിക് പരിശോധനയും പരീക്ഷാ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നുവെന്നും എൻടിഎ അറിയിച്ചു.