Bridal

തിരൂരിൽ ‘ബ്രൈഡൽ കി ശാദി’ വെഡിങ് ഫെസ്റ്റിന് പ്രൗഢഗംഭീരമായ തുടക്കം

​തിരൂർ: മലബാറിലെ വിവാഹ വിപണിക്ക് പുതിയൊരു ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് ബ്രൈഡൽ ക്രാഫ്റ്റ് ദ വെഡിങ് മാൾ ഒരുക്കുന്ന ‘ബ്രൈഡൽ കി ഷാദി’ വെഡിങ് ഫെസ്റ്റിന് തിരൂരിൽ തുടക്കമായി. മെയ് 16 ശനിയാഴ്ച വൈകുന്നേരം 3:00 മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം മറീന മൈക്കിൾ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ബ്രൈഡൽ ക്രാഫ്റ്റ് മാനേജ്‌മെന്റിന്റെ ആദരിക്കൽ ചടങ്ങും നടന്നു. സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ മുഴുവൻ മാനേജ്മെന്റ് അംഗങ്ങളും മാനേജിങ് ഡയറക്ടർ മുത്തുകോയ തങ്ങൾ ഡയറക്ടർമാരായ അഷറഫ്, ഹബീബ് തങ്ങൾ, ഷഫീക് തങ്ങൾ, അബ്ദുറഹ്മാൻ ഹാജി, സൽമാൻ, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡ്നറ്റ് പി.എ ബാവ, വർക്കിംഗ് പ്രസിൻഡെന്റ് അബ്ദുറഹ്മാൻ , ട്രഷറർ സമദ് എന്നിവരും വൻ ജനവലി ചടങ്ങിൽ പങ്കെടുത്തു. വിശിഷ്ട അതിഥിയായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സാന്നിധ്യമറിയിച്ചു.

1 st paragraph

​ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളും മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായി നടത്തിയ ഗിവ് എവേ മത്സരത്തിലെ വിജയിക്ക് സമ്മാനമായി ലഭിച്ച iPhone 17 Pro Max ചടങ്ങിൽ വെച്ച് കൈമാറി.ഫെസ്റ്റിലെ പ്രധാന ആകർഷണമായ വെഡ്ഡിംഗ് സെക്ഷൻ ബഷീറലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

​അത്യാധുനിക വെഡ്ഡിംഗ് കളക്ഷനുകളും വൈവിധ്യമാർന്ന കലാപരിപാടികളും കോർത്തിണക്കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ വെഡ്ഡിംഗ് ഫെസ്റ്റിലേക്ക് എല്ലാ പൊതുജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബ്രൈഡൽ ക്രാഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു. ഉദ്ഘാടന ദിനമായ മെയ് 16 ശനിയാഴ്ച എത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും എല്ലാ പർച്ചേസുകൾക്കും 10% പ്രത്യേക ഡിസ്‌കൗണ്ടും മാനേജ്‌മെന്റ് ഒരുക്കിയിരുന്നു.

2nd paragraph