ക്യാബിനറ്റില്‍ കെസി പക്ഷത്തിന് എട്ടിന്റെ കരുത്ത്; ഒ ജെ ജനീഷിന്റെ സര്‍പ്രൈസ് എന്‍ട്രി ഉള്‍പ്പെടെ കെസി പക്ഷത്തിന്റെ ആസൂത്രിത നീക്കം?

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും വി.ഡി സതീശന്‍ മന്ത്രിസഭയില്‍ കെ.സി വേണുഗോപാല്‍ പക്ഷത്തിനു മേല്‍ക്കൈ.വി.ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നോട്ട് വെച്ച പല പേരുകളും അവസാന നിമിഷം പട്ടികയില്‍ ഉള്‍പ്പെട്ടില്ല.ഒ.ജെ ജനീഷിന്റെ സര്‍പ്രൈസ് എന്‍ട്രി ഉള്‍പ്പെടെ കെ.സി പക്ഷത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്നാണ് വിലയിരുത്തല്‍.

ഗവര്‍ണറെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും ഇറങ്ങുന്നതിനു തൊട്ടു മുന്‍പ് വരെ ട്വിസ്റ്റുകള്‍ ഉണ്ടായതിന് ശേഷമാണ് മന്ത്രിമാരുടെ പട്ടിക പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാന നഷ്ടം കെ.സി ക്യാമ്പിലുണ്ടാക്കിയ ആഘാതം ക്യാബിനറ്റിലെ അപ്രമാദിത്യം കൊണ്ട് മറികടന്നു. സണ്ണി ജോസഫ്,എ പി അനില്‍കുമാര്‍, റോജി എം ജോണ്‍,ഒ.ജെ ജനീഷ്,ടി.സിദ്ദിഖ്,പി.സി വിഷ്ണുനാഥ്, എം.ലിജു,ബിന്ദു കൃഷ്ണ എന്നിങ്ങനെ കെസി പക്ഷത്തെ നിരവധി എംഎല്‍എമാര്‍ മന്ത്രിമാരായി എട്ടു കെ.സി പക്ഷക്കാരാണ് ക്യാബിനറ്റിലുള്ളത്.
ആദ്യം മുതല്‍ ലിസ്റ്റിലുണ്ടായിരുന്ന ചാണ്ടി ഉമ്മന്‍ അടക്കം പുറത്തായപ്പോള്‍ അവസാന നിമിഷം ഒ.ജെ ജനീഷും,റോജി എം ജോണും മന്ത്രി സ്ഥാനം ഉറപ്പിച്ചു.വി.ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നോട്ട് വച്ച് പേരുകള്‍ പലതും വെട്ടിപ്പോയി.ഷാനിമോള്‍ ഉസ്മാനെയും വി.ടി ബല്‍റാമിനെയും വളരെ ആസൂത്രിതമായാണ് കെസി പക്ഷം വെട്ടിയത്.കെ.എ തുളസിയെ ഇറക്കിയുള്ള ഒറ്റ നീക്കത്തില്‍ ആ തന്ത്രം വിജയിച്ചു. ഹൈക്കമാന്‍ഡ് ഇടപെടലില്‍ ടി.സിദ്ദിഖും ഉറപ്പിച്ചതോടെ കെ.സി വേണുഗോപാല്‍ ക്യാമ്പ് ക്യാബിനറ്റില്‍ കരുത്തുറപ്പിച്ചു.

മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടത്. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും. അപു ജോണ്‍ ജോസഫ് ചീഫ് വിപ്പുമാകും.