സ്ത്രീകള്‍ക്ക് സൗജന്യയാത്ര; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: ഈ മാസം 15 മുതല്‍ കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതില്‍ അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സി.പി ജോണും കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഓർഡിനറി ബസുകളില്‍ മാത്രം സൗജന്യം അനുവദിക്കാമെന്നാണ് പ്രാഥമികമായി ചർച്ച ചെയ്തത്. 100 ദിവസം ഓർഡിനറി ബസുകള്‍ പരീക്ഷണ ഓട്ടം നടത്തും. വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യയാത്രയില്‍ തീരുമാനമെടുക്കാനാണ് ധാരണയായത്. അതേസമയം, ഓർഡിനറി ബസുകളില്‍ മാത്രമേ സൗജന്യയാത്ര അനുവദിക്കൂവെന്നകാര്യം ഗതാഗത മന്ത്രി നിഷേധിച്ചു.
കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണത്തില്‍ തെക്കൻ ജില്ലകളും വടക്കൻ ജില്ലകളും തമ്മില്‍ അന്തരമുണ്ടെങ്കിലും ജനസംഖ്യ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ വലിയ അന്തരമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 24 ശതമാനം ബസുകളാണുള്ളത്. 33 സർവിസുകള്‍ വടക്കൻ ജില്ലകളിലുണ്ടെന്നും മന്ത്രി പറഞ്ഞു.