നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

എറണാകുളം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ് ഹൈക്കോടതി മറുപടി തേടിയത്.

ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്വമേധയ എടുത്ത കേസിലാണ് കോടതി ഇടപെടല്‍. മുത്തശ്ശി നേരത്തെ നല്‍കിയ പരാതിയില്‍ എന്തുകൊണ്ട് കേസെടുത്തില്ല എന്നും കോടതി ചോദിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് നല്‍ക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞമാസമാണ് രണ്ടാനച്ഛൻ അഷ്‌കറിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് അർഷിദ് മരിച്ചത്. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. അർഷിദ് അമ്മയില്‍ നിന്നും അമ്മയുടെ പങ്കാളിയില്‍ നിന്ന് മാസങ്ങളോളം അതിക്രൂരമായ മർദനം നേരിട്ടെന്നാണ് കണ്ടെത്തല്‍. മർദനത്തിലൂടെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായിരുന്നു.
