Bridal

ആഭിചാരക്രിയയുടെ പേരില്‍ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലം സ്വദേശി അറസ്റ്റില്‍

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരില്‍ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം പോരുവഴി സ്വദേശി ടി.രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാള്‍ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം വഴിയായിരുന്നു പ്രതി ഇവിടെയെത്തിയത്.

1 st paragraph

ഈ മാസം പത്തിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാത്രി അടൂരിലെ വീട്ടിലെത്തിയ ഇയാള്‍ ആഭിചാരക്രിയകള്‍ നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് കുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും കൗണ്‍സിലിംഗിലടക്കം തുറന്നുപറയുകയുമായിരുന്നു.

പിന്നാലെ വീട്ടുകാർ നല്‍കിയ പരാതിയിലാണ് രഞ്ജുവിനെതിരെ പോക്‌സോ കേസ് ചുമത്തുകയും ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ പട്ടികജാതി, പട്ടികവർഗ പീഡനനിരോധന നിയമവും ചുമത്തിയിട്ടുണ്ട്. രഞ്ജു മുൻപ് ബിജെപി കൊല്ലം ജില്ലാതല കമ്മിറ്റിയംഗമായിരുന്നുവെന്ന വിവരവുണ്ട്. എന്നാല്‍ ഇയാള്‍ക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് പ്രാദേശിക ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കും.

2nd paragraph