Main Banner

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി, ഇറാനെ ആക്രമിച്ചുവെന്ന് സ്ഥിരീകരിച്ച്‌ അമേരിക്ക, തിരിച്ചടിച്ച്‌ ഇറാൻ

ദില്ലി : ദിവസങ്ങള്‍ക്ക് ശേഷം പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി. ഇറാനെ വീണ്ടും ആക്രമിച്ചു എന്ന് അമേരിക്കൻ സെൻട്രല്‍ കമാൻഡ്.

1 st paragraph

ഇന്നലെ രണ്ടാമതും കപ്പല്‍ ആക്രമിച്ചതിനു ശേഷം ആയിരുന്നു ആക്രമണം. എയർ ഡിഫൻസ് സംവിധാനത്തെ ഉള്‍പ്പടെ ലക്ഷ്യമിട്ടുവെന്നും അമേരിക്ക വ്യക്തമാക്കി. സിരിക്, ഖേഷം ദ്വീപുകളില്‍ സ്ഫോടനമുണ്ടായെന്ന് ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു.

ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ സൈനിക താവളങ്ങള്‍ക്ക് നേരെയായിരുന്നു അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. പാനമയുടെ വാണിജ്യ കപ്പല്‍ ആക്രമിച്ചതിന് മറുപടിയായാണ് അമേരിക്കൻ ആക്രമണം. താല്‍ക്കാലിക ധാരണയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണ് നടക്കുന്നത്.

2nd paragraph

അതേസമയം, ഇറാനെതിരെ ഭീഷണി മുഴട്ടി ട്രംപ് രംഗത്തെത്തി. അമേരിക്കൻ സൈന്യം ജോലി തീർക്കാൻ തീരുമാനിച്ചാല്‍ ഇറാൻ പിന്നെ ബാക്കി ഉണ്ടാവില്ല. അമേരിക്ക – ഇറാൻ തുടർ ചർച്ചകള്‍ തിങ്കളാഴ്ച ന‌ടക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ബഹറിനില്‍ ഇറാൻ ആക്രമണ മുന്നറിയിപ്പ് നല്‍കുകയും കുവൈത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടാകുകയും ചെയ്തു.