Main Banner

ഹിന്ദു ഐക്യവേദി നേതാക്കളെ പിണറായിയെപ്പോലെ രഹസ്യമായല്ല ഞാന്‍ കണ്ടത്, അതാണ് റിയാസിനുള്ള എന്റെ മറുപടി: മുഖ്യമന്ത്രി

തനിക്കെതിരെ ആരോപണമുയര്‍ത്തിയ മുന്‍ മന്ത്രിമാര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. സംഘപരിവാര്‍ നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട പി എ മുഹമ്മദ് റിയാസിന്റെ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ശരീരഭാഷയെക്കുറിച്ചുള്ള പി രാജീവിന്റെ പ്രതികരണത്തിനുമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

1 st paragraph

താന്‍ ഹിന്ദു ഐക്യവേദി നേതാക്കളെ തന്റെ ഓഫിസില്‍ വച്ച് കണ്ടത് രഹസ്യമായിട്ടല്ലെന്നായിരുന്നു റിയാസിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലില്‍ ആര്‍എസ്എസ് നേതാക്കളെ ഒളിച്ച് കണ്ടതുപോലെയല്ല ഇത്. നൂറുകണക്കിന് ജനങ്ങള്‍ തന്നെ കാണാന്‍ ഓഫിസില്‍ വരാറുണ്ട്. അവര്‍ക്കിടയില്‍ തന്നെയാണ് ആര്‍എസ്എസ് നേതാക്കളേയും കണ്ടത്. അവരുടെ നിവേദനവും താന്‍ സ്വീകരിച്ചു. എല്ലാ സമുദായ സംഘടനകളുടേയും പ്രതിനിധികള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തന്നെ വന്ന് കാണാറുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയെ കണ്ടതിലും ആരോപണങ്ങള്‍ തനിക്കെതിരെ ഉയര്‍ന്നു. താന്‍ കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ മാത്രം മുഖ്യമന്ത്രിയല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയല്ല. എല്ലാവരുടേയും ആവശ്യങ്ങള്‍ കേള്‍ക്കും. അവര്‍ തന്നെ കാണാന്‍ വരുമ്പോള്‍ സമയം അനുവദിക്കാതെ ഇറക്കി വിടുമ്പോഴല്ലേ വിമര്‍ശനം ഉയരേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

തന്റെ ശരീരഭാഷ പി രാജീവിന് ഇഷ്ടപ്പെട്ട് കാണില്ലെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു പി രാജീവിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. പി രാജീവ് ബുദ്ധിജീവിയും ചിന്തകനും എഴുത്തുകാരനുമൊക്കെയാണ്. എന്നാല്‍ താനൊരു സാധാരണക്കാരനാണ്. തമാശ പറഞ്ഞാല്‍ ചിരിക്കുകയും ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കുകയും സങ്കടം വന്നാല്‍ കരയുകയും ചെയ്യുന്ന സാധാരണക്കാരനാണ് താന്‍. പി രാജീവിനെപ്പോലൊരു ബുദ്ധിജീവിക്ക് തന്റെ ശരീരഭാഷ ഇഷ്ടപ്പെട്ടുകാണില്ല. അദ്ദേഹത്തിന്റെ ശൈലിയല്ല തന്റെ ശൈലിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2nd paragraph