കിമ്മിനെ കാണാൻ ട്രംപ്; കൂടിക്കാഴ്ചയ്ക്ക് ശ്രമം; ഈ വർഷം അവസാനത്തോടെയുണ്ടാകുമെന്ന് റിപ്പോർട്ട്

ഈ വർഷം അവസാനത്തോടെ ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെ കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഈ നവംബറിൽ ഏഷ്യയിലേക്കുള്ള തന്റെ സന്ദർശനവേളയിൽ കൂടിക്കാഴ്ച ക്രമീകരിക്കാൻ ട്രംപ് ബന്ധപ്പെട്ടവരോട് നിർദേശിച്ചുവെന്നാണ് വിവരം.

വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ, രണ്ട് നേതാക്കളും ‘ഉചിതമായ സമയത്ത് കൂടിക്കാഴ്ച നടത്തുമെന്ന്’ മാത്രമാണ് പറഞ്ഞത്. കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങൾക്കായി നടന്നുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് തന്നെ നേരത്തെ സൂചന നൽകിയിരുന്നു. കഴിഞ്ഞ വർഷം ആ രണ്ട് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടടുത്തെത്തിയിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം കിമ്മിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ചുകൊണ്ട് ട്രംപ് ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പരാമർശിച്ചിരുന്നു. ഈ ചിത്രത്തിൽ വളരെ ഗൗരവമുള്ളതും സൗഹൃദമില്ലാത്തതുമായ ഭാവമാണ് കാണുന്നതെങ്കിലും, ഞങ്ങൾ ഇരുവരും ചിരിച്ചുനിൽക്കുന്ന നിരവധി ചിത്രങ്ങൾ വേറെയുമുണ്ട്. കിം ജോങ് ഉന്നും ഞാനും തമ്മിൽ വളരെ മികച്ച ബന്ധമാണ് ഇപ്പോഴുമുള്ളത് – കിം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം.

