കോട്ടക്കുന്നിൽ ഓണാഘോഷത്തിന് ആവേശ സമാപനം

മലപ്പുറം : കോട്ടക്കുന്നിലെ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര സമാപനം. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി നടത്തിയ ആഘോഷ പരിപാടിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കനത്ത മഴ പെയ്ത ദിനങ്ങളിലും പരിപാടി ആസ്വദിക്കാൻ വൻ ജനാവലിയാണ് കോട്ടക്കുന്നിൽ എത്തിയത്

സമാപന ദിനമായ ഞായറാഴ്ച വളാഞ്ചേരി ശിവഗംഗ അവതരിപ്പിച്ച തിരുവാതിരക്കളി അരങ്ങേറി. തുടർന്ന് പിന്നണി ഗായകൻ അഫ്സൽ നയിച്ച ‘സ്മൃതി സംഗീതം’ മെഗാ മ്യൂസിക് ഷോയോടെയായിരുന്നു ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്. ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതനിശ സദസ്സിനെ ആവേശത്തിലാഴ്ത്തി.
